Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം; പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നെന്ന് കോണ്‍ഗ്രസ്, പരാതി

ഭോപ്പാല്‍: വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നതായി ആരോപണം. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ബാലാഘട്ടിലെ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് പങ്ക് വെച്ചിട്ടുണ്ട്.

വോട്ടിംഗ് ക്രമക്കേട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് പി സി സി അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞു. 'ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടിയെടുക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാനും അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ അനുവദിക്കാതിരിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' കമല്‍നാഥ് ട്വീറ്റ് ചെയ്തു.

Madhya Pradesh Election 2023

സ്‌ട്രോങ് റൂമിനുള്ളില്‍ ഉദ്യോഗസ്ഥര്‍ തപാല്‍ ബാലറ്റുകള്‍ അടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ജില്ലാ കളക്ടര്‍ സ്ട്രോങ് റൂം തുറന്ന് നല്‍കിയതിന് ശേഷം മറ്റ് ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ പോസ്റ്റല്‍ ബാലറ്റുകളുടെ പെട്ടികള്‍ തുറന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ഷഫ്ഖാത് ഖാന്‍ പറഞ്ഞു.

ഡ്യൂട്ടിയിലുള്ള സ്റ്റാഫിന് ഞങ്ങളുടെ പാര്‍ട്ടി പ്രതിനിധിക്ക് സംഭവത്തെ കുറിച്ച് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റല്‍ ബാലറ്റ് തരംതിരിക്കാന്‍ വേണ്ടിയാണ് സ്‌ട്രോങ് റൂം തുറന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ഒരു പതിവ് നടപടിക്രമമാണെന്നാണ് പ്രാദേശിക മജിസ്ട്രേറ്റ് ഗോപാല്‍ സോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഈ മുഴുവന്‍ പ്രക്രിയയും സി സി ടി വി ക്യാമറകള്‍ക്ക് കീഴിലാണ് നടക്കുന്നതെന്നും വാതില്‍ക്കല്‍ കാവല്‍ക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്കല്‍ തഹസില്‍ ഓഫീസിലെ ഒരു മുറി തപാല്‍ ബാലറ്റുകളുടെ സ്ട്രോങ് റൂമായി നിശ്ചയിച്ചിട്ടുണ്ട്. അവിടെയാണ് ബാലഘട്ട് നിയമസഭാ സീറ്റുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിക്കുന്നത്. ബാലാഘട്ട് ജില്ലയിലെ മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റുകളും ഇവിടെയാണ് സൂക്ഷിക്കുന്നത്. എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മുഴുവന്‍ പ്രക്രിയയും നടന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറക്കുകയും പിന്നീട് ഓരോ അസംബ്ലി സീറ്റുകളുടെ അടിസ്ഥാനത്തില്‍ തപാല്‍ ബാലറ്റുകള്‍ തരംതിരിക്കുകയും 50 ബാലറ്റുകളുടെ കെട്ടുകളായി ക്രമീകരിക്കുകയും ചെയ്തു. അതേസമയം ബാലാഘട്ടിലെ പോസ്റ്റല്‍ ബാലറ്റുകളുടെ നോഡല്‍ ഓഫീസറെ ഡിവിഷണല്‍ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.

നവംബര്‍ 17ന് നടന്ന തിരഞ്ഞെടുപ്പില്‍ 76 ശതമാനായിരുന്നു പോളിംഗ്. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ തുടര്‍ഭരണമാണ് ബി ജെ പിയുടെ പ്രതീക്ഷ. 2004 മുതല്‍ സംസ്ഥാനം ഭരിക്കുന്നത് ബി ജെ പിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+