മോദി സർക്കാരിന്റെ ലക്ഷ്യം കർഷകരില്ലാത്ത ഇന്ത്യ!!! ബിജെപിക്കെതിരെ വിമർശനവുമായി സിന്ധ്യ

  • Posted By:
Subscribe to Oneindia Malayalam

ഭേപ്പൽ: മൗന്ത് സൗറിൽ നടന്ന പെലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ചു കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യ സത്യാഗ്രഹം ആരംഭിച്ച. 72 മണിക്കൂറാണ് സിന്ധ്യ സത്യാഗ്രഹമിരിക്കുന്നത്.ചൗഹാൻ സർക്കാരിനെതിരെയും ബിജെപി സർക്കാരിനെതിരേയും രൂക്ഷമായ ഭാഷയിലാണ് സിന്ധ്യ വിമർശിച്ചു.മോദി സർക്കാരിന്റെ ലക്ഷ്യം ഇന്ത്യയിൽ നിന്നും കർഷകരെ ഉന്മൂലനം ചെയ്യുകയെന്നതാണെന്നു സിന്ധ്യ ആരോപിച്ചു.

സ്‌നാപ്ചാറ്റിലൂടെ മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നു..!!!

എന്നാൽ മൗന്ത്സൗറിൽ കർഷകരെ സന്ദർശിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൻമാരെ അനുവദിച്ചില്ല. ഇവരുടെ സന്ദർശനം കൊണ്ട് ക്രമസമാധനം തകരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്.എന്നാൽ ചൗഹാനു പ്രവേശനനുമതി നൽകിയിരുന്നു. ഇത് മറ്റൊരു വിവാദത്തിന് വഴിവെയ്ക്കുമെന്നാണ് പുറത്തു വരുന്നന വിവരം.

sidhiya

ഇന്നും ഒരു കർഷകൻകൂടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. കാർഷിക കടം എഴുതി തള്ളണമെന്ന കർഷകരുടെ ആവശ്യത്തിനു നേരെ സർക്കാർ കണ്ണടക്കുന്നതു കെണ്ടാണ് ദിനംപ്രതി കർഷകാത്മഹത്യ ശ്രമങ്ങൾ ഉണ്ടാകുന്നത്.എന്നാൽ കർഷകരുടെ ആത്മഹത്യക്കു പിന്നിൽ കടക്കെണിയല്ല. ഇതിനു പിന്നില്‍ പലകാര്യങ്ങൾ ഉണ്ടാകുമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞിരുന്നു

English summary
A political storm over violent crop protests sweeping Madhya Pradesh intensified on Wednesday with chief minister Shivraj Singh Chouhan visiting Mandsaur, where five farmers died in police firing last week while demanding better crop prices and a loan waiver.
Please Wait while comments are loading...