കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കില്ലേ? സൂചനയുമായി ചൗഹാന്‍, കോണ്‍ഗ്രസ് ഓടിരക്ഷപ്പെടുന്നു!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്ന സൂചനയുമായി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും, അവര്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഓടി രക്ഷപ്പെടുകയുമാണെന്ന് ചൗഹാന്‍ പറഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തില്ലെന്ന സൂചന ലഭിച്ചിരിക്കുന്നത്. നേരത്തെ നിയമസഭാ സമ്മേളന അജണ്ടയിലും വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. താന്‍ ഇതുവരെ വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു സ്പീക്കര്‍ പ്രതികരിച്ചത്. ഗവര്‍ണറുടെ ആവശ്യവും സ്പീക്കര്‍ പരിഗണിച്ചിട്ടില്ല.

1

കഴിഞ്ഞ ദിവസം കമല്‍നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ നേരിട്ട് കണ്ടിരുന്നു. ബിജെപിക്ക് മുന്നേയുള്ള നീക്കമായിരുന്നു ഇത്. വിശ്വാസ വോട്ടെടുപ്പ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാറ്റിവെക്കണമെന്ന നിര്‍ദേശമാണ് കമല്‍നാഥ് മുന്നോട്ട് വെച്ചത്. ഇത് ചൗഹാനെ ചൊടിപ്പിച്ചിരിക്കുകയാണ്. എംഎല്‍എമാര്‍ക്കെല്ലാം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപി ആവശ്യപ്പെടുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞത് തനിക്ക് വിശ്വാസ വോട്ടെടുപ്പ് വേണമെന്നാണ്. എന്നാല്‍ എന്തുകൊണ്ടാണ് അത് നടത്താതെ സര്‍ക്കാര്‍ മാറി നടക്കുന്നത്. ബിജെപിയുടെ ആവശ്യവും അതും തന്നെയാണ്. ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം അത് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നാണ്. എന്നാല്‍ നിയമസഭയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ തീരുമാനിക്കുന്നതാണെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ നേരത്തെ തീരുമാനിച്ച് വെച്ച കാര്യങ്ങളാണ് സ്പീക്കര്‍ നടപ്പാക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

നേരത്തെ ഗവര്‍ണറെ കണ്ട കമല്‍നാഥ് വിശ്വാസ വോട്ടിന് തയ്യാറാണെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം സ്പീക്കറുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ നടത്തിപ്പ് നല്ല രീതിയില്‍ പോകാനായിട്ടാണ് ഗവര്‍ണര്‍ എന്നെ കണ്ടത്. സ്പീക്കറുമായി ഇക്കാര്യം സംസാരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണന്നും കമല്‍നാഥ് പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യം സസ്‌പെന്‍സില്‍ നിര്‍ത്തുകയാണെന്ന് പ്രതികരിച്ചു. തന്റെ തീരുമാനം എന്താണെന്ന് നേരത്തെ പറയാന്‍ ഉദ്ദേശമില്ല. നിയമസഭാ സമ്മേളനം ചേരുമ്പോള്‍ മാത്രമേ ഇക്കാര്യം പറയൂ എന്നും അദ്ദേഹം പറഞ്ഞു.

സഭാ സമ്മേളനത്തിന്റെ ഭാഗമാവാത്തത് കൊണ്ട് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് ഉറപ്പാണ്. ബജറ്റ് സെഷനില്‍ ഗവര്‍ണറുടെ അഭിസംബോധനയും നന്ദിപ്രമേയവും മാത്രമേ ഉണ്ടാകൂ. എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി സ്പീക്കറുടെ കൈകളിലാണ്. അദ്ദേഹത്തിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അവസാന നിമിഷം വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷമുണ്ടെന്ന നിലപാടില്‍ തന്നെയാണ് കമല്‍നാഥ്.

English summary
madhya pradesh govt running away from floor test says shivraj singh chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X