വിമാനത്താവളത്തില്‍ പൂജയുമായി മന്ത്രി; കൊറോണ പ്രതിരോധത്തിന് പുതിയ വിദ്യ
ഭോപ്പാല്‍: ലോകം മൊത്തം കൊറോണ ഭീതി മറികടക്കാന്‍ വാക്‌സിനും മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലും ശുചത്വവും കൊറോണ പ്രതിരോധത്തിന് സുപ്രധാനമാണ് എന്ന് ആരോഗ്യ വിദഗ്ധരെല്ലാം പറയുന്നു. എന്നാല്‍ പൂജയിലൂടെ കൊറോണയെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് മധ്യപ്രദേശിലെ മന്ത്രി. മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂര്‍ ആണ് പൂജയിലൂടെ പ്രതിരോധിക്കുന്നത്.

ഇന്‍ഡോറിലെ വിമാനത്താവളത്തില്‍ ദേവി അഹില്യ ഭായ് ഹോല്‍ക്കാറിന്റെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു പൂജ. ഇന്‍ഡോറിലെ മൗ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഉഷ താക്കൂര്‍. പ്രതിമയ്ക്ക് മുമ്പില്‍ കൈ കൊട്ടിയും പാട്ട് പാടിയും അവര്‍ പൂജയില്‍ പങ്കാളിയായി. എയര്‍പോര്‍ട്ട് ഡയറക്ടര്‍ അര്യമ സന്യാസും ജീവനക്കാരും പൂജയില്‍ പങ്കെടുത്തു. സംഭവം വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
കൊറോണയെ പൂജ കൊണ്ട് നേരിടാന്‍ ശ്രമിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയ ഒരു കാര്യം. മറ്റൊന്ന് വിമാനത്താവളത്തില്‍ പൂജ നടത്തിയതാണ്. മാസ്‌ക് ധരിക്കാതെയാണ് മന്ത്ര ഉഷ താക്കൂര്‍ പൊതുരംഗത്ത് വരാറുള്ളതെന്ന് വിമര്‍ശകര്‍ പറയുന്നു. എന്തുകൊണ്ട് നിയമസഭാ സമ്മേളനത്തില്‍ പോലും മാസ്‌ക് ധരിക്കാതെ വരുന്നതെന്ന് അവരോട് ചോദിച്ചപ്പോള്‍, ഞാന്‍ എല്ലാ ദിവസവും പ്രാര്‍ഥന നടത്താറുണ്ടെന്നും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍
ചാണകം കത്തിച്ചാല്‍ വീട്ടില്‍ 12 മണിക്കൂര്‍ നേരത്തേക്ക് യാതൊരു അണുക്കളും പ്രവേശിക്കില്ല എന്ന് നേരത്തെ താക്കൂര്‍ പറഞ്ഞതും വിവാദമായിരുന്നു. നേരത്തെ കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ഗോ കൊറോണ ഗോ കൊറോണ മുദ്രാവാക്യം ഏറെ പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇപ്പോള്‍ മധ്യപ്രദേശ് മന്ത്രിയുടെ പൂജയും വിമര്‍ശിക്കപ്പെടുകയാണ്.
ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications