Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിതബന്ധം; കുട്ടിയെ തട്ടിയെടുത്ത വീട്ടമ്മ അറസ്റ്റില്‍

തികംഗഡ്: മധ്യപ്രദേശിലെ തികംഗഡില്‍ ഒമ്പതുമാസം പ്രായമായ കുട്ടിയെ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കാനായിട്ടായിരുന്നു വിവാഹതിയായ യുവതി അയല്‍ക്കാരന്റെ കുട്ടിയുമായി നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ കാമുകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സരോജ്, രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം ഒരു ജോലിക്കായി ദില്ലിയിലെത്തിയപ്പോഴാണ് രാകേഷിനെ സരോജ് കണ്ടുമുട്ടുന്നത്. ഇവിടെവെച്ച് പ്രണയത്തിലായ ഇവര്‍ രണ്ടുവര്‍ഷത്തോളം പ്രണയം തുടര്‍ന്നു. അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് സരോജ് രാകേഷിനെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു.

stop-rape

എന്നാല്‍, വിവാഹം കഴിക്കുന്നതില്‍ നിന്നും രാകേഷ് ഒഴിഞ്ഞുമാറിയതോടെ രാകേഷില്‍ തനിക്ക് ഒരു കുട്ടി ജനിച്ചിരുന്നതായും കുട്ടിയുമായി വരികയാണെന്നും സരോജ് പറഞ്ഞു. ഇതിനുശേഷം അയല്‍ക്കാരന്റെ ഒമ്പതുമാസം പ്രായമായ കുട്ടിയുമായി ജെയ്‌സിനഗറിലേക്ക് നാടുവിടുകയായിരുന്നു. ഇവിടെനിന്നും രാകേഷുമായി ഭോപാലിലേക്കു പോകുന്നവഴിയാണ് പോലീസിന്റെ പിടിയില്‍ അകപ്പെട്ടത്.

അമ്മയില്‍ നിന്നും വേര്‍പെടുത്തിയ കുട്ടിയെ ശരിയായി പരിചരിക്കാത്തതിനാല്‍ കുട്ടിക്ക് അസുഖം ബാധിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. കൂടാതെ രാകേഷിന്റെ സഹോദരി കുട്ടിയെ ഇരുമ്പു പഴുപ്പിച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോകലിനും കുട്ടിയെ പീഡിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+