കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല നൃത്തത്തിന് പൂട്ടുവീണു! കര്‍ശന നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി, പിന്നില്‍ ഭക്തരുടെ പ്രതിഷേധം

തമിഴ്നാട്ടില്‍ ദസറയ്ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി

Google Oneindia Malayalam News

തൂത്തുക്കുടി: തമിഴ്നാട്ടില്‍ ദസറയ്ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി. ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ അശ്ലീല നൃത്ത പരിപാടികള്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശം. അടുത്ത കാലത്തായി കുലശേഖരപട്ടണത്തെ മുത്തരാമന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്ന മോഡലുകള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ടിവി താരങ്ങള്‍ എന്നിവര്‍ അശ്ലീല നൃത്തം ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ വിനോദ ഉപാധിയായി മാറിയ സാഹചര്യത്തിലാണ് ചില വിശ്വാസികള്‍ കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ചാണ് ഈ പ്രവണത അവസാനിപ്പിക്കാന്‍ നടപടി സ്വകരിച്ചത്.

ദസറ ആഘോഷങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ ക്ഷേത്രമാണ് കുലശേഖര പട്ടണം. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്. രാജ്യത്ത് മൈസൂരുവിന് ശേഷം വിപുലമായ ദസറ ആഘോഷങ്ങള്‍ നടക്കുന്നത് കുലശേഖരപട്ടണത്താണ്. സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ 11 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് കുലശേഖപട്ടണത്ത് അരങ്ങേറുന്നത്.

madrashc

മൃഗങ്ങളായും സ്ത്രീകളായും വേഷം കെട്ടിയവരാണ് ഇവിടെ നൃത്തം ചെയ്യാനെത്തുന്നത്. എന്നാല്‍ ഭക്തര്‍ക്ക് പകരമായി ലക്ഷക്കണക്കിന് രൂപ നല്‍കി സെലിബ്രിറ്റികളെയും ടിവി താരങ്ങളെയും നൃത്തം ചെയ്യാന്‍ കൊണ്ടുവരുന്നതില്‍ ഭക്തര്‍ക്കിടയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഭക്തര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.

English summary
Even models, junior artists and TV actresses have arrived at the Kulasekarapattinam Mutharaman Temple in recent years and danced in vulgar ways to double meaning songs for Dussehra celebrations. The ‘sacrilege’ as many devotees call it, have turned the religious festival into an event of full-fledged entertainment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X