വാസൈ വിരാറിലെ ഹൗസിങ് സൊസൈറ്റിയില്‍ മുസ്ലീങ്ങള്‍ക്ക് ഫ്ളാറ്റില്ല
മുംബൈ: മഹാരാഷ്ട്രയിലെ വാസൈ വിരാര്‍ ഹൗസിങ് സൊസൈറ്റിയില്‍ മുംസ്ലീങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കില്ലെന്ന് ഹിന്ദു വിഭാഗക്കാർ. മൊത്തം16 ഫ്ളാറ്റുകളുള്ള ഹൗസിങ് സൊസൈറ്റിയില്‍ 11 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ മുസ്ലീം വിഭാഗക്കാര്‍ക്ക് ഫ്ളാറ്റുകള്‍ വില്‍ക്കുന്നത് പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്.
സൊസൈറ്റിയിലെ താമസക്കാര്‍ സെപ്റ്റംബര്‍ 4 ന് ചേര്‍ന്ന് മീറ്റിങിലാണ് മുസ്ലീം വിഭാഗക്കാരെ അപാര്‍ട്ട്‌മെന്റുകളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. പ്രത്യേകിച്ച് ഗുജറാത്തി ഭാഷ സംസാരിക്കുന്നവര്‍ക്ക് ഫ്ളാറ്റ് വില്‍ക്കില്ല എന്ന തീരുമാനവും എടുത്തു.

നിലവില്‍ ഈ ബില്‍ഡിങ്ങില്‍ താമസിക്കുന്ന രണ്ട് മുസ്ലീം കുടുംബങ്ങളെ മീറ്റിങ്ങില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഫ്ളാറ്റിന്റെ ഉടമകളായ കന്‍താബന്‍ പട്ടേലിനും മകനും ഫ്ളാറ്റിലെ 11 കുടുംബങ്ങള്‍ ഒപ്പുവച്ച കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുസ്ലീം കുടുംബത്തിന് ഫ്ളാറ്റ് വില്‍ക്കാനുള്ള ഉടമയുടെ തീരുമാനത്തെ എതിര്‍ക്കുകയും മുസ്ലീം വിഭാഗക്കാര്‍ക്ക് ഫ്ളാറ്റ് വില്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്നും താമസക്കാര്‍ അറിയിച്ചു.
മുസ്ലീം യുവാവായ വിഹാരാഹ് ഖാന്‍ എന്നയാള്‍ക്കാണ് ഫ്ളാറ്റ് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇയാള്‍ 1 ലക്ഷം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. സൊസൈറ്റി അംഗങ്ങളില്‍ നിന്നും ഹൗസിങ് ലോണ്‍ എടുക്കുന്നതിന് എന്‍ഒസി യ്ക്ക് വേണ്ടി ശ്രമിച്ചപ്പോഴാണ് ഇവര്‍ എതിര്‍ത്തത്.
ഫ്ളാറ്റില്‍ മുക്കാല്‍ ഭാഗത്തോളം സസ്യാഹാരം മാത്രം കഴിക്കുന്നവരാണെന്നും ഇവിടെയുള്ള മുസ്ലീം കുടുംബങ്ങളുമായി മറ്റു ഫഌറ്റുകാര്‍ക്ക് പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നുമാണ് പറയുന്നത്. മാസം കഴിക്കുന്നവരെ ബില്‍ഡിങ്ങില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് കുടുംഹങ്ങള്‍ പറയുന്നത്. പ്രശ്‌നത്തില്‍ തീരമാനം എടുക്കുന്നതിന് ബില്‍ഡിങ് ഉടമ പോലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications