മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് ക്യാംപിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്
ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ശിവസേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഉദ്ധവ് താക്കറെ ക്യാംപിന് കനത്ത തിരിച്ചടിയാ് സുപ്രീംകോടതി ഉത്തരവ്.
വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദേശം. ഇത് സ്റ്റേ ചെയ്യണം എന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. എന്നാല്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് ശിവസേന നല്‍കിയ ഹര്‍ജി കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇത് വിശ്വാസ വോട്ടെടുപ്പിനെ ബാധിക്കില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ശിവസേനയുടെ ഹര്‍ജി പരിഗണിച്ചത്. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ അടക്കം 16 ശിവസേന എം എല്‍ എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലയ് 11 വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുത് എന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യ നോട്ടീസിനെതിരെ ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹര്‍ജി ജൂലായ് 12-ന് കോടതിയില്‍ വീണ്ടും വാദം കേള്‍ക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുത് എന്നായിരുന്നു ശിവസേനയുടെ ആവശ്യപ്പെട്ടത്.
എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ
ഇത് സംബന്ധിച്ച് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി സുപ്രീംകോടതിയില്‍ ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്കും വേണ്ടി ഹാജരായി.
വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ ഉത്തരവിട്ടത് തിരക്കിട്ട തീരുമാനമാണ് എന്ന് മനു അഭിഷേക് സിംഗ്വി വാദിച്ചു. രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ വിദേശത്താണ് എന്നും മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഗവര്‍ണര്‍ വിമതരുടെ കത്തിന്റെ ആധികാരികത പരിശോധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആധികാരികത തങ്ങള്‍ എന്തിനാണ് സംശയിക്കുന്നത് എന്നായിരുന്നു കോടതി തിരിച്ച് ചോദിച്ചത്.
ജൂണ്‍ 22 മുതലാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വിമതര്‍ അസമിലെ ഗുവാഹത്തിയിലെത്തിയത്. വ്യാഴാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ ഇന്ന് രാത്രിയോടെ തന്നെ വിമതര്‍ ഗോവയിലെത്തും.












Click it and Unblock the Notifications