'എംഎല്‍എമാരെ മടങ്ങി വരൂ...നിങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം'; വിമതരോട് ഉദ്ധവ് താക്കറെ
മുംബൈ: വിമത എം എല്‍ എമാരെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത എം എല്‍ എമാര്‍ എത്രയും പെട്ടെന്ന് മടങ്ങി വരണം എന്ന് വൈകാരികമായ അഭ്യര്‍ത്ഥനയില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. നിങ്ങള്‍ ഇപ്പോഴും ഹൃദയത്തില്‍ നിന്ന് ശിവസേനയ്ക്കൊപ്പമാണ് എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
നിലവില്‍ അസമിലെ ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എം എല്‍ എമാര്‍. വിമത എം എല്‍ എമാര്‍ ഉടന്‍ തന്നെ മുംബൈയിലേക്ക് മടങ്ങിയെത്തുമെന്ന് ഏകനാഥ് ഷിന്‍ഡെ പറഞ്ഞതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.

'ശിവസേന കുടുംബത്തിന്റെ തലവന്‍ എന്ന നിലയില്‍, എനിക്ക് നിങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങള്‍ ബന്ധനസ്ഥരാണ്. നിങ്ങളെ കുറിച്ച് ഓരോ ദിവസവും പുതിയ വിവരങ്ങള്‍ വരുന്നു. നിങ്ങളില്‍ പലരും ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇപ്പോഴും ശിവസേനയുടെ ഹൃദയത്തിലുണ്ട്,' ഉദ്ധവ് താക്കറെ പറഞ്ഞു.
വിമത എം എല്‍ എമാരുടെ കുടുംബാംഗങ്ങള്‍ ബന്ധപ്പെടുകയും അവരുടെ വികാരങ്ങള്‍ തന്നെ അറിയിച്ചതായും ശിവസേനാ മേധാവി പറഞ്ഞു. ഞാന്‍ നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്നു. തലവന്‍ എന്ന നിലയില്‍, ഞാന്‍ ഇപ്പോഴും ഹൃദയത്തില്‍ നിന്ന് പറയുന്നു, ഇനിയും വൈകിയിട്ടില്ല, അദ്ദേഹം പറഞ്ഞു.
എന്റെ മുന്നില്‍ ഇരിക്കാനും പൊതുജനങ്ങളുടെയും ശിവസൈനികരുടെയും മനസിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഒരു വഴി കണ്ടെത്തും, ശിവസേന നിങ്ങള്‍ക്ക് നല്‍കിയ ആദരവ് നിങ്ങള്‍ക്ക് മറ്റൊരിടത്തും ലഭിക്കില്ല,' ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസം രാജ് താക്കറെയുമായി ഏക്‌നാഥ് ഷിന്‍ഡെ കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര നവ നിര്‍മാ സേന നേതാവാണ് രാജ് താക്കറെയുമായി ചര്‍ച്ച നടത്തി. ഷിന്‍ഡെ രാജ് താക്കറെയുമായി രണ്ട് തവണ ഫോണില്‍ സംസാരിച്ചു.
അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍
വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം ഗുവാഹതി ഹോട്ടലില്‍ കഴിയുന്ന എം എല്‍ എമാരുമായി അസം മന്ത്രിമാരായ അശോക് സിംഗാളും പിജുഷ് ഹസാരികയും ഞായറാഴ്ച ചര്‍ച്ച നടത്തി. പിന്നാലെ നടന്ന വിമതരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്തു എന്ന റിപ്പോര്‍ട്ടിും പുറത്ത് വന്നിരുന്നു.
അതിനിടെ, മറ്റൊരു മന്ത്രികൂടി വിമതപക്ഷത്ത് ചേര്‍ന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ആണ് വിമതര്‍ക്കൊപ്പം ചേര്‍ന്നത്. ഇതോടെ 12 ശിവസേന മന്ത്രിമാരില്‍ വിമതപക്ഷത്തേക്ക് എട്ട് മന്ത്രിമാര്‍ മാറി.












Click it and Unblock the Notifications