കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: ആറ് പേരെ കൊന്നുവെന്ന് ഡോക്ടറുടെ കുറ്റസമ്മതം, കൊലപാതക കഥകള്‍ ഞെട്ടിക്കുന്നത്

  • By Sandra
Google Oneindia Malayalam News

മുംബൈ: ആറ് പേരെ കൊലപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ ഡോക്ടറുടെ കുറ്റസമ്മതം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ആറ് പേരെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഡോക്ടര്‍ സന്തോഷ് പോള്‍ ഇവരില്‍ നാല് പേരുടെ മൃതദേഹം ഫാം ഹൗസില്‍ സൂക്ഷിക്കുകയായിരുന്നു. ഫാം ഹൗസില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുലിവായിരുന്നു പ്രതിയുടെ കുറ്റസമ്മതം. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലായിരുന്നു സംഭവം.

മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെമുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെ

മംഗള്‍ ജേദേ എന്ന വനിതയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടറെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 2003ല്‍ കാണാതായ 49 കാരിയായ മംഗള്‍ ജേദേയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മഹാരാഷ്ട്ര പൂര്‍വ്വ പ്രാഥ്മിക് ശിക്ഷിക സംഘിന്റെ പ്രസിഡന്റായിരുന്നു കാണാതായ ജേദേ. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ ആറ് പേരെയാണ് ഡോക്ടര്‍ കൊലപ്പെടുത്തിയത്. ഡോക്ടറുടെ ക്രിമിനല്‍ നടപടികളെക്കുറിച്ച് വ്യക്തമായി അറിവുള്ള ജേദെ പൂനെയ്ക്ക് പോകുന്നതിന് മുമ്പായി ഡോക്ടറുമായി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ സംഭവങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ബസ് കാത്തുനില്‍ക്കെ വായ് നഗരത്തില്‍ വെച്ച് ജേദെയെ നഴ്‌സും ഡോക്ടറും കൂടി തട്ടിക്കൊണ്ടു പോയി ഫാം ഹൗസില്‍ പൂട്ടിയിടുകയായിരുന്നു. ഡോസ് കൂടിയ മരുന്ന് നല്‍കിയാണ് ജേദെയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

crime-copy

ഡോക്ടറുടെ ഫാം ഹൗസില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ പോലീസ് ഇതിനകം തന്നെ കണ്ടെടുത്തിട്ടുണ്ട് ആറാമത്തെ മൃതദേഹത്തിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. വായിയില്‍ നിന്ന് പലപ്പോഴായി കാണാതായ സ്ത്രീകളുടെ മൃതദേഹമാണ് ശേഷിക്കുന്ന അഞ്ചെണ്ണത്തില്‍ നാലെണ്ണവും. എന്നാല്‍ ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആഗസ്ത് 12 ന് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 19വരെ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്.

English summary
Maharashtra doctor confessed to six murders, say police. Dr Santosh Pol has been arrested on kidnapping and murdering a women from Wai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X