വിമത ഭീഷണിയെ ഇല്ലാതാക്കാന്‍ നീക്കം, മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി മോഹമുള്ളവരെ സമീപിച്ച് ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ബിജെപി. ടിക്കറ്റ് ആവശ്യമുള്ള നേതാക്കളെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ തര്‍ക്കം പരിഹരിക്കാനാണ് ശ്രമം. സംസ്ഥാനത്ത് ഇത്തവണ വിമത ഭീഷണി ഉണ്ടാവരുതെന്നാണ് ബിജെപി കരുതുന്നത്.
മുംബൈയില്‍ ആറ് സീറ്റില്‍ ബിജെപി മത്സരിക്കും. ഇതില്‍ അഞ്ചിടത്ത് ബിജെപിക്ക് സിറ്റിംഗ് എംഎല്‍എമാരുണ്ട്. ഇതിന് പുറമേ പൂനെ സീറ്റിലും ബിജെപി മത്സരിക്കും. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ പരാജയപ്പെട്ടിരുന്നു. പക്ഷേ പലയിടത്തും ബിജെപിക്ക് സീറ്റ് വിഭജനം വിചാരിച്ചത് പോലെ എളുപ്പമാകില്ല. തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

ബിജെപി ഒട്ടും പ്രതീക്ഷിക്കാതിരുന്ന സീറ്റുകളിലാണ് എതിര്‍പ്പുകള്‍ ഉണ്ടായിരിക്കുന്നത്. പാര്‍വതി, കോത്രുഡ്, കഡക്‌വസ്ല, തുടങ്ങിയ സീറ്റുകളിലാണ് വിമത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. പൂനെയിലെ നിയമസഭാ സീറ്റുകളാണിത്. ഇതിനിടെ കോര്‍പ്പറേഷനുകളിലേക്ക് നേതാക്കളെ നിയമിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.
ഒരു പട്ടികയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. അതുകൊണ്ട് നേതാക്കള്‍ക്കിടയില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ നിയമനം ബിജെപി നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം കോര്‍പ്പറേഷനുകളിലെ ചെയര്‍പേഴ്‌സനായി തന്നെ നിയമിച്ചുവെന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ഞാനൊരിക്കലും ആ പദവി ആവശ്യപ്പെട്ടിട്ടില്ല. പാര്‍വതി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ടിക്കറ്റ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനാഥ് ഭീമലെ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഓരോ വീടുകളിലും ഞങ്ങള്‍ എത്തിയിരുന്നു. പാര്‍വതിയിലേക്ക് തന്നെ മാത്രമേ പരിഗണിക്കാവൂ എന്നും ശ്രീനാഥ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും, ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ള വെള്ളിയാഴ്ച്ച അമിത് ഷായെ കണ്ടിട്ടുണ്ട്.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മഹായുതിയിലെ നേതാക്കള്‍ അമിത് ഷായെ അറിയിച്ചു. അതേസമയം അടുത്ത ദിവസം തന്നെ എല്ലാ മണ്ഡലത്തിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മഹായുതിയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് വേദ പാട്ടീലാണ് ഖഡ്ക് വസ്ല മണ്ഡലത്തില്‍ നിന്ന് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്ത ദിവസം സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭാവന്‍കുലെ യോഗം ചേരുന്നുണ്ട്. അതിലേക്ക് ക്ഷണിച്ചതായി പാട്ടീല്‍ സ്ഥിരീകരിച്ചു. തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വോട്ടര്‍മാരുടെ ആവശ്യമാണെന്ന് പാട്ടീല്‍ പറഞ്ഞു. കോത്രുഡില്‍ അമോല്‍ ബാല്‍വാഡ്കറാണ് ടിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications