മഹായുതി സഖ്യത്തില്‍ വിള്ളല്‍, മാഹിമില്‍ പിന്തുണ രാജ് താക്കറെയുടെ മകന്; ഷിന്‍ഡെയ്ക്ക് അതൃപ്തി
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായ സമയത്ത് മഹായുതി സഖ്യത്തിന് വലിയ തിരിച്ചടി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചാണ് വെല്ലുവിളിയുള്ളത്. മാഹിം മണ്ഡലത്തില്‍ ബിജെപിയും ഏക്‌നാഥ് ഷിന്‍ഡെയുടെ ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. തിരഞ്ഞെടുപ്പിന് ഇനി ഇരുപത് നാള്‍ മാത്രമാണ് മുന്നിലുള്ളത്.
രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയാണ് ഇവിടെ മത്സരിക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ടിക്കറ്റിലാണ് മത്സരം. ശിവസേനയുടെ സിറ്റിംഗ് എംഎല്‍എ സദാ സര്‍വാങ്കറും, ശിവസേന യുബിടിയുടെ മഹേഷ് സാവന്തും ഇവിടെ മത്സരിക്കുന്നുണ്ട്. എംഎന്‍എസ് ബിജെപിയുടെ സഖ്യകക്ഷിയല്ല. പക്ഷേ ബിജെപിയുടെ പിന്തുണ എംഎന്‍എസിനാണ്.

ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയെയാണ് മത്സരിക്കാന്‍ ഇറക്കിയത്. രാജ് താക്കറെയുടെ എംഎന്‍എസ്സിനാണ് പിന്തുണയെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഷിന്‍ഡെയുടെ ശിവസേന അവരുടെ എംഎല്‍എ സര്‍വാങ്കറിന് ടിക്കറ്റ് നല്‍കിയ തീരുമാനം പിന്‍വലിക്കുമെന്ന പ്രതിപക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ ഇരുപാര്‍ട്ടികളും ഇപ്പോള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതുകൊണ്ട് തര്‍ക്കം നടക്കുകയാണ്. അമിത് താക്കറെ മത്സരിക്കുന്നത് കൊണ്ട് പിന്തുണ പ്രഖ്യാപിച്ചുവെന്ന് ബിജെപി പറയുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ മണ്ഡലത്തിലെ വോട്ടുകളെല്ലാം ഭിന്നിച്ച് പോകുമെന്നാണ് ശിവസേന മുന്നറിയിപ്പ് നല്‍കുന്നത്.
ഉദ്ധവ് വിഭാഗത്തിലേക്ക് വോട്ടുകള്‍ ചോരുന്നത് പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കുമെന്ന് ഷിന്‍ഡെയ്ക്കറിയാം. അതുകൊണ്ട് എംഎന്‍എസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാതിരിക്കാനാവില്ല. സര്‍വാങ്കര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാനില്ലെന്നാണ് അറിയിക്കുന്നത്.
നേരത്തെ രാജ് താക്കറെ മകന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നും, മാഹിബില്‍ തന്റെ പിന്‍വലിക്കണമെന്നും സര്‍വാങ്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 40 വര്‍ഷമായി ശിവസേനയുടെ വിശ്വസ്ത സേവകനാണ് താന്‍, മൂന്ന് തവണ വിജയിച്ചത് കഠിനാധ്വാനത്തിലൂടെയാണ്. ബാല്‍ താക്കറെ ഉണ്ടായിരുന്നുവെങ്കില്‍ ബന്ധുക്കള്‍ക്കായി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ പറയില്ലായിരുന്നുവെന്നും എക്‌സില്‍ സര്‍വാങ്കര്‍ കുറിച്ചു.
ബാല്‍ താക്കറെയുടെ ബന്ധുക്കളില്‍ നല്ലൊരു ഭാഗം ദാദര്‍-മാഹിം മേഖലയിലുണ്ടായിരുന്നു. എന്നിട്ടും എന്നെ പോലൊരു സാധാരണ പ്രവര്‍ത്തകനെ അദ്ദേഹം സ്ഥാനാര്‍ത്ഥിയാക്കി. ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ മൂന്ന് തവണ എംപിയായെങ്കിലും കേന്ദ്ര മന്ത്രി സ്ഥാനം മറ്റൊരു നേതാവിനാണ് നല്‍കിയതെന്നും സര്‍വാങ്കര്‍ പറഞ്ഞു.
അതേസമയം ബിജെപി രാജ് താക്കറെയുടെ മകനെ പിന്തുണയ്ക്കുമെന്ന നിലപാടിലാണ്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇക്കാര്യം ഉറപ്പിച്ചു. സര്‍വാങ്കര്‍ ഷിന്‍ഡെയെ കണ്ട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയിട്ടുണ്ട്. മഹായുതിയെ പിന്തുണയ്ക്കുമെന്ന് രാജ് താക്കറെയെും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications