കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര ഇനി കാണാന്‍ പോകുന്നത് ആദിത്യ താക്കറെയുടെ കളി?; അടിമുടി മാറ്റത്തോടെ യുവനേതാവ് കളത്തില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കളത്തിലിറങ്ങി ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. തന്റെ പിതാവ് ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് പാര്‍ട്ടിക്ക് സംഭവിച്ച ഉലച്ചല്‍ മറികടക്കാനാണ് ആദിത്യ താക്കെറെയുടെ ശ്രമം.പിതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി വിഭാഗം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് വിമത സേന എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ജൂനിയര്‍ താക്കറെ പര്യടനം നടത്തുന്നുണ്ട്.

32 കാരനായ ആദിത്യ താക്കറെ, സാധാരണഗതിയില്‍ ശാന്തനാണെങ്കിലും ഇപ്പോള്‍ കൂടുതല്‍ പോരാട്ടവീര്യത്തോടെയാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍.'നിഷ്ഠ യാത്ര', 'ശിവ സംവാദ്' കാമ്പെയ്നുകള്‍ വഴിയും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തുന്നുണ്ട്.അടിമുടിമാറ്റത്തിലാണ് ഇപ്പോള്‍ ആദിത്യ താക്കറെ. നേരത്തെ മന്ത്രിയായിരിക്കുമ്പോഴുംഅദ്ദേഹം ഒട്ടുമിക്കനേരവും ട്രൗസറുകളിലും ഷര്‍ട്ടുകളിലുമാണ് കാണപ്പെട്ടിരുന്നത്., ചിലപ്പോള്‍ അതേ നിറത്തിലുള്ള ഔപചാരിക ഷൂകളും കറുത്ത ജാക്കറ്റും ധരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാണ് അദ്ദേഹം. രൂപത്തില്‍ പോലും പക്വത കൊണ്ടുവരാനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ട്.

'ഇനിയും മനസിലായില്ലെങ്കില്‍ മിനിമം നിങ്ങളുടെ താര ഡൈബത്തോട് ചോദിക്കുക': ശ്രീജിത്ത് പെരുമന'ഇനിയും മനസിലായില്ലെങ്കില്‍ മിനിമം നിങ്ങളുടെ താര ഡൈബത്തോട് ചോദിക്കുക': ശ്രീജിത്ത് പെരുമന

1

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും (എന്‍സിപി) കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കിയതിനാല്‍ പാര്‍ട്ടിയുടെ ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പിതാവ് അഭിമുഖീകരിക്കുമ്പോള്‍ നെറ്റിയില്‍ ഒരു ചുവന്ന തിലകം ചാര്‍ത്തിക്കൊണ്ടാണ് ആദിത്യ മറുപടി നല്‍കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അധികം യാത്ര ചെയ്യാന്‍ കഴിയാതിരുന്ന ഉദ്ധവ് താക്കറെ, താക്കറെയുടെ വസതിയായ 'മാതോശ്രീ'യില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും കാണുന്നുണ്ട്.ഏകനാഥ് ഷിന്‍ഡെയുടെ പക്ഷം ചേര്‍ന്ന പല എംഎല്‍എമാരും ഉദ്ധവ് താക്കറെ വീട്ടിലേക്ക് തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 'പ്രവേശനമില്ലായ്മ'യെക്കുറിച്ച് പരാതി പറഞ്ഞിരുന്നു.

'അയാള്‌ പോലും കൂളായി പൊടിയുംതട്ടിപ്പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്': പ്രകാശ് ബാരെ'അയാള്‌ പോലും കൂളായി പൊടിയുംതട്ടിപ്പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്': പ്രകാശ് ബാരെ

2

ജൂണ്‍ 21-ന് ശിവസേനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് മുതല്‍, മുംബൈയിലും പ്രദേശത്തെ മറ്റ് വലിയ നഗരങ്ങളിലും നിര്‍ണായകമായ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേഡര്‍മാരെ അണിനിരത്താന്‍ ശ്രമിച്ചുകൊണ്ട് ആദിത്യ താക്കറെ മുംബൈയിലും പരിസരങ്ങളിലുമുള്ള സേനാ 'ശാഖകടളിലും പ്രാദേശിക പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. മുന്‍പ് ആദിത്യയ്ക്ക് ശീലമില്ലാത്ത
ഒരു കാര്യമായിരുന്നു ഇത്.

3

അതുപോലെ തന്നെ പതവിലും വിപരീതമായ രീതിയിലാണ് ആദിത്യ പ്രതികരിക്കുന്നത്. മുമ്പ് അപൂര്‍വ്വമായി ഉപയോഗിച്ചിരുന്ന രീതി ഉപയോഗിച്ച് വിമതര്‍ക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുകയാണ് അദ്ദേഹം. വിമതരെ 'ഗദ്ദര്‍' അല്ലെങ്കില്‍ രാജ്യദ്രോഹികള്‍, 'നല്ലയുടെ അഴുക്ക്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്., രോഗിയായപ്പോള്‍ പിതാവിന്റെ പുറകില്‍ 'കുത്തി' എന്നും അദ്ദേഹം പറഞ്ഞു.

4

നിയമസഭയില്‍ നിന്ന് രാജിവെച്ച് പുതിയ തിരഞ്ഞെടുപ്പിനെ നേരിടാനും അദ്ദേഹം വിമതരെ വെല്ലുവിളിച്ചിരുന്നു.വിമത എം.എല്‍.എമാര്‍ക്ക് ആദിത്യുടെ ആ ഭാഷ അത്ര നന്നായി രസിച്ചില്ല. ചില ഉദ്ധവ് താക്കറെയുടെ വിശ്വസ്തര്‍ പോലും ഇതിനെ അംഗീകരിക്കുന്നില്ല.യുവ നേതാവ് തന്റെ മുത്തച്ഛനും അന്തരിച്ച സേന സ്ഥാപകനുമായ ബാല്‍ താക്കറെയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ 'ഡ്യൂപ്ലിക്കേഷന്‍' ഫലിക്കുന്നില്ലെന്നും സോലാപൂര്‍ ജില്ലയിലെ സങ്കോളയില്‍ നിന്നുള്ള വിമത സേന എംഎല്‍എ ഷഹാജി പാട്ടീല്‍ പറഞ്ഞു.

5

'കുട്ടിയെപ്പോലെയുള്ള ആദിത്യ താക്കറെ ഇങ്ങനെയാണ് സംസാരിക്കുന്നത്... ഈ എംഎല്‍എമാര്‍ക്ക് 50 ഉം 60 ഉം വയസ്സുണ്ട്. മുതിര്‍ന്നവരോട് ബഹുമാനത്തോടെ സംസാരിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നു. പക്ഷേ അദ്ദേഹത്തെ അത് പഠിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല,' പാട്ടീല്‍ അവസാനമായി പറഞ്ഞു,'' ഇങ്ങനെ നിരവധിപേര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും. ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ വഴിയിലൂടെ ആദിത്യ സഞ്ചരിക്കുകയാണ്..

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

English summary
maharashtra politics: aaditya thackeray planning new moves in maharashtra against eknath shinde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X