ഈ പണി അന്ന് ചെയ്തിരുന്നെങ്കില്‍ മഹാ വികാസ് അഘാഡി ഉണ്ടാകില്ലായിരുന്നല്ലോ? അമിത് ഷായോട് ഉദ്ധവ്
മുംബൈ: മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പുതിയ മുഖ്യമന്ത്രി അധികാരത്തിലേറിയതിന് ശേഷം പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 2019-ല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വാക്ക് പാലിച്ചിരുന്നു എങ്കില്‍ മഹാ വികാസ് അഘാഡി സഖ്യം ഉണ്ടാകില്ലായിരുന്നു എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
അന്ന് മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് പങ്കിട്ട് എടുക്കാം എന്ന നിര്‍ദേശം അവഗണിച്ചത് കൊണ്ടാണ് ശിവസേന ബി ജെ പി സഖ്യം ഉപേക്ഷിച്ചത് എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ശിവസേന എം എല്‍ എയെ തന്നെ ബി ജെ പി മുഖ്യമന്ത്രിയാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

2019-ല്‍ ബി ജെ പിയുമായുള്ള ശിവസേനയുടെ 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ചതിനെ സൂചിപ്പിച്ച് കൊണ്ടായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചവര്‍ ശിവസൈനികനെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു എന്നും പണ്ട് ഇത് തന്നെയാണ് താന്‍ പറഞ്ഞത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്കിട്ടെടുക്കാം എന്നാണ് താനും അമിത് ഷായും തമ്മില്‍ തീരുമാനിച്ചത് എന്നും എന്നാല്‍ ബി ജെ പി ഇത് ലംഘിച്ചു എന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്തും കേന്ദ്രത്തിലും ബി ജെ പിയുമായി സഖ്യമുണ്ടായിരുന്ന കാലത്ത് ഇത് ചെയ്യാതെ എന്തുകൊണ്ടാണ് ഇപ്പോള്‍ ബി ജെ പി ഇത് ചെയ്യുന്നത് എന്നും ഉദ്ധവ് താക്കറെ ചോദിച്ചു.
അധികാരത്തിന് വേണ്ടി ബി ജെ പി തന്നെ പിന്നില്‍ നിന്ന് കുത്തി എന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരമായിരുന്നു എങ്കില്‍ രണ്ടര വര്‍ഷം ബി ജെ പിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമായിരുന്നു എന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്. ബി ജെ പിയെ അധികാരകത്തില്‍ നിന്ന് പുറത്താക്കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്.












Click it and Unblock the Notifications