കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലേക്ക് പറക്കാനെത്തിയ എന്‍സിപി എംഎല്‍എയെ വളഞ്ഞിട്ടു പിടിച്ചു; മുംബൈയില്‍ നാടകീയ രംഗം

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുംവിധത്തില്‍ മുംബൈയില്‍ രാഷ്ട്രീയ നീക്കങ്ങള്‍. അജിത് പവാറിനൊപ്പം ചേര്‍ന്ന എന്‍സിപി വിമത എംഎല്‍എയെ ശിവസേനാ നേതാക്കള്‍ വിമാനത്താവളത്തിനടുത്ത് വച്ച് തടഞ്ഞുവച്ചു. ദില്ലിയിലേക്ക് പോകാനുള്ള നീക്കം തടഞ്ഞ് അദ്ദേഹത്തെഎന്‍സിപി എംഎല്‍എമാര്‍ ക്യാംപ് ചെയ്തിരുന്ന ഹോട്ടലില്‍ എത്തിച്ചു.

എന്‍സിപി വിമതരെ ബിജെപിയുടെ നേതൃത്വത്തില്‍ ദില്ലിയിലെത്തിക്കാന്‍ നീക്കം പുരോഗമിക്കവെയാണ് ശനിയാഴ്ച രാത്രി വിചിത്രമായ സംഭവം. രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റവും ഇവരെ പിടിക്കാനിറങ്ങിയ മറ്റു നേതാക്കളുടെ ഗുണ്ടാനീക്കവുമാണ് മഹാരാഷ്ട്രയിലെ രസകരമായ വാര്‍ത്തകള്‍. ബിജെപിയുടെ അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് സുപ്രീംകോടതി വരെ എത്തിയിരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്നാണ് സൂചന....

എന്‍സിപി എംഎല്‍എമാരെ തേടിയിറങ്ങി

എന്‍സിപി എംഎല്‍എമാരെ തേടിയിറങ്ങി

ശിവസേനയുടെ ശക്തനായ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ, മിലിന്ദ് നര്‍വേക്കര്‍ എന്നിവരാണ് കാണാതായ എന്‍സിപി എംഎല്‍എമാരെ തേടിയിറങ്ങിയത്. ഇവര്‍ മുംബൈ വിമാനത്താവളം വഴി ദില്ലിയിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിന് അടുത്ത് തമ്പടിക്കുകയായിരുന്നു ശിവസേനാ നേതാക്കളും പ്രവര്‍ത്തകരും.

ബലംപ്രയോഗിച്ച് തടഞ്ഞു

ബലംപ്രയോഗിച്ച് തടഞ്ഞു

ഈ വേളയിലാണ് വിമത എന്‍സിപി എംഎല്‍എ സഞ്ജയ് ബന്‍സോദ് വിമാനത്താവളത്തിലേക്ക് വന്നത്. ഇദ്ദേഹം പുറപ്പെട്ടത് സംബന്ധിച്ച് നേരത്തെ ശിവസേനാ നേതാക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുവഴി വന്ന അദ്ദേഹത്തെ ബലപ്രയോഗിച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോട്ടലിലേക്ക് മാറ്റി

ഹോട്ടലിലേക്ക് മാറ്റി

എവിടേക്കാണ് പോകുന്നത്, ബിജെപി നിങ്ങൡ സമ്മര്‍ദ്ദം ചെലുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ ശിവസേനാ നേതാക്കള്‍ സഞ്ജയ് ബന്‍സോദിനോട് ചോദിച്ചറിഞ്ഞു. താന്‍ ദില്ലിയിലേക്ക് പോകാന്‍ വന്നതാണെന്ന് ബന്‍സോദ് ശിവസേനാ നേതാക്കളെ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ പോകാന്‍ അനുവദിച്ചില്ല. ബലം പ്രയോഗിച്ച് ഹോട്ടലിലേക്ക് മാറ്റി.

ശരദ് പവാര്‍ സംസാരിച്ചു

ശരദ് പവാര്‍ സംസാരിച്ചു

ശിവസേനാ എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലാണ് ആദ്യം ബന്‍സോദ് എംഎല്‍എയെ എത്തിച്ചത്. ശേഷം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ശിവസേന നേതാക്കള്‍ ബന്ധപ്പെട്ടു. അദ്ദേഹം ബന്‍സോദുമായി ടെലിഫോണില്‍ സംസാരിച്ചു. എന്‍സിപി എംഎല്‍എ ശശികാന്ത് ഷിന്‍ഡെയെ അവിടെക്ക് അയക്കുകയും ചെയ്തു.

ഇനി നാല് പേര്‍കൂടി

ഇനി നാല് പേര്‍കൂടി

ശേഷം ശശികാന്ത് ഷിന്‍ഡെയും ബന്‍സോദ് എംഎല്‍എയും എന്‍സിപി എംഎല്‍മാരുടെ യോഗത്തിന് എത്തി. ബന്‍സോദ് എംഎല്‍എ വിമതപക്ഷത്തേക്ക് മാറില്ല എന്നാണ് ഇപ്പോള്‍ എന്‍സിപി നേതാക്കള്‍ പറയുന്നത്. കാണാതായവരില്‍ ഇനി നാല് പേരെകൂടി മാത്രമാണ് കിട്ടാനുള്ളതെന്നും എന്‍സിപി പറഞ്ഞു. 50 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും എന്‍സിപി പറയുന്നു.

 പവാറിന്റെ വീട്ടില്‍ യോഗം

പവാറിന്റെ വീട്ടില്‍ യോഗം

അതേസമയം, എന്‍സിപി നേതാക്കള്‍ ശരദ് പവാറിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, ഛഗ്ഗന്‍ ബുജ്ബാല്‍ എന്നിവര്‍ പവാറിന്റെ വസതിയില്‍ എത്തി. അജിത് പവാറിനെ പുറത്താക്കിയ ശേഷം എന്‍സിപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് ജയന്ത് പാട്ടീലിനെയാണ്.

165 എംഎല്‍എമാരായെന്ന് ശിവസേന

165 എംഎല്‍എമാരായെന്ന് ശിവസേന

അതിനിടെ ശനിയാഴ്ച വൈകീട്ട് എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എ ബബന്‍ ഷിന്‍ഡെ, ശരദ് പവാറിന്റെ വസതിയില്‍ എത്തി. ഇതോടെ അജിത് പവാറിനൊപ്പമുള്ളവരുടെ എണ്ണം വീണ്ടും കുറയുകയാണ്. 165 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപി നേതാക്കളുടെ പുതിയ നീക്കം

ബിജെപി നേതാക്കളുടെ പുതിയ നീക്കം

അതേസമയം, ബിജെപി നേതാക്കള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ എത്തി. ബിജെപി എംപി സഞ്ജയ് കകാഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പവാറിന്റെ മുംബൈയിലെ സില്‍വര്‍ ഓക്കിലുള്ള വസതിയില്‍ എത്തിയത്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ഛഗ്ഗന്‍ ബുജ്ബാലും ഇതേസമയം ഇവിടെയെത്തി.

 ബുജ്ബാല്‍ പറയുന്നത്

ബുജ്ബാല്‍ പറയുന്നത്

50 എന്‍സിപി എംല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബുജ്ബാല്‍ പറഞ്ഞു. രണ്ടുപേര്‍ ഉടന്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി എംഎല്‍എമാര്‍ എല്ലാവരും ഒറ്റക്കെട്ടാണ്. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സര്‍ക്കാര്‍ മഹാരാഷ്ട്ര ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തിന്റെ തുടക്കം

വിവാദത്തിന്റെ തുടക്കം

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ശനിയാഴ്ച രാവിലെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശരദ് പവാറിന്റെ സഹോദരീ പുത്രനായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിനും ശരദ് പവാറിനുമെതിരെ അഴിമതി കേസുകള്‍ നിലവിലുണ്ട്.

കേസുകള്‍ പിടിവള്ളി

കേസുകള്‍ പിടിവള്ളി

കോടികളുടെ കള്ളപ്പണക്കേസും അഴിമതി ആരോപണവും നേരിടുന്ന വ്യക്തിയാണ് അജിത് പവാര്‍. ശിക്ഷിക്കപ്പെട്ടാല്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജിത് പവാറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. അജിത് പവാര്‍ ബിജെപിക്കൊപ്പം ചേരാനുള്ള കാരണവും ഇതുതന്നെയാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് ബിജെപി നേതാക്കള്‍

രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് ബിജെപി നേതാക്കള്‍

ഇതിനിടെയാണ് ശരദ് പവാറിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ബിജെപി നേതാക്കള്‍ എത്തിയിരിക്കുന്നത്. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണിത്. വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ബിജെപി എംപി സഞ്ജയ് കകാഡെ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയംകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയം

English summary
Maharashtra Politics: Shiv Sena Leaders Catch hold of NCP MLA Near Mumbai Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X