Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്? മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം തുടങ്ങി, 'അജിത് യോഗ്യന്‍'

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വിജയമുറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വം. നിലവില്‍ മഹായുതി സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി. എന്നാല്‍ രണ്ടാം ടേമില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടാകും എന്ന് ഉറപ്പാണ്.

ഇതിനുള്ള സൂചനകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മഹായുതിക്കുള്ളില്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചത്. മത്സരിച്ച 149 സീറ്റുകളില്‍ 128 ലും ബി ജെ പി ലീഡ് ചെയ്യുന്നു. ബി ജെ പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്ന് ഉറപ്പാണ്. ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി നേതാവ് പ്രവീണ്‍ ദാരേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Maharashtra Results

എന്നാല്‍ എന്‍സിപി നേതാവ് അജിത് പവാറിന് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ട് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍ രംഗത്തെത്തിയിട്ടുണ്ട്. 'അജിത് ദാദയ്ക്കും എന്‍സിപിക്കും പൊതുജനങ്ങള്‍ക്കും ബാരാമതിക്കും ഇത് വളരെ ഭാഗ്യകരമായ ദിവസമാണ്. അജിത് ദാദയെ പിന്തുണച്ചതിന് ബാരാമതിയിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു,' സുനേത്ര പറയുന്നു.

ഇത് ബാരാമതിയിലെ ജനങ്ങളുടെ വിജയമാണ് എന്നും അജിത് പവാര്‍ മുഖ്യമന്ത്രിയാകണമെന്ന് പൊതുജനങ്ങളെപ്പോലെ താനും ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നു എന്നാണ് വിവരം. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിയുടെ അവകാശവാദം സഖ്യകക്ഷികള്‍ക്ക് അനുവദിക്കേണ്ടി വരും.

2019 ല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപ്രകൃതിയെ തന്നെ മാറ്റി മറിച്ചത്. അന്ന് എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത് ബിജെപി അനുവദിക്കാതിരുന്നതോടെയാണ് ശിവസേന എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി രൂപീകരിക്കുകയായിരുന്നു.

ഒരിക്കല്‍ കൂടി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി, അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുലയാണ് മഹായുതിക്കുള്ളില്‍ ഉരുത്തിരിയുന്നത്. ഇത് എല്ലാവരും അംഗീകരിക്കുമോ എന്ന് കണ്ടറിയണം.

അതേസമയം ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നിരീക്ഷകരെ നാളെ മുംബൈയിലേക്ക് അയച്ചേക്കും എന്നാണ് വിവരം. സഖ്യകക്ഷികളുമായി മുഖ്യമന്ത്രിയാര് എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തും. നവംബര്‍ 26-ന് മുമ്പ് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തേക്കും എന്നാണ് വിവരം. രാജ്നാഥ് സിംഗിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ നിരീക്ഷകരായി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+