മലേറിയ മരുന്നിനെ കൈവിടില്ല.... യുഎസ്സിന് പിന്നാലെ ഇന്ത്യയും, മഹാരാഷ്ട്രയിലെ ചേരിയില്‍!!
മുംബൈ: അമേരിക്കയിലേക്ക് കയറ്റി അയച്ചെങ്കില്‍ മലേറിയ മരുന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഉപയോഗിക്കില്ലെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മാറ്റാന്‍ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയിലാണ് ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ആദ്യമായി ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊറോണ അതിശക്തമായി കൊണ്ടിരിക്കുകയാണ്. അപകടകരമായ മേഖലയിലുള്ള ചേരി നിവാസികള്‍ക്ക് മലേറിയ മരുന്ന് നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. ഇത് സ്വയരക്ഷയ്ക്കുള്ള തീരുമാനമാണെന്ന് സര്‍ക്കാര്‍. കരുതല്‍ നടപടിയെന്നാണ് വിശേഷിപ്പിക്കുന്നത്. നിരവധി പാര്‍ശ്വ ഫലങ്ങള്‍ ഉള്ളത് കൊണ്ട് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കില്ലെന്നായിരുന്നു നേരത്തെ പറഞ്ഞത്.

ധാരാവിയില്‍ കൊറോണബാധയുണ്ടെന്ന് സംശയിക്കുന്നവരെ നേരത്തെ തന്നെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്കാവും മലേറിയ മരുന്ന് ആദ്യം നല്‍കുക. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. ഇവിടെ പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇതുവരെ 47 കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ മരിച്ചു. ഇവിടെ കൂടുതല്‍ കരുതലോടെ വേണം പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഉദ്ധവിന്റെ തീരുമാനം. ജനസംഖ്യയെ കേന്ദ്രീകരിച്ചാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. നിര്‍ബന്ധമായും മലേറിയ മരുന്ന് ഉപയോഗിക്കേണ്ടി വരും. ഇപ്പോഴുള്ളത് പ്രകാരം നടന്നാല്‍, ഇന്ത്യയില്‍ കമ്മ്യൂണിറ്റി ലെവലില്‍ മലേറിയ മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരിക്കും.
രണ്ട് ഡോസിലധികം മലേറിയ മരുന്ന് നല്‍കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഫ്രാന്‍സില്‍ അടക്കം സ്ഥിതി നേരത്തെ ഗുരുതരമായിരുന്നു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ മലേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി. അമേരിക്കയില്‍ ഇത് പ്രതിരോധ മരുന്നായിട്ടാണ് ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയില്‍ വൈറസ് ബാധ വര്‍ധിക്കാന്‍ സാധ്യതയുള്ള ധാരാവി പോലുള്ള ഇടങ്ങളിലാണ് മലേറിയ മരുന്ന് ഉപയോഗിക്കുകയെന്നും തോപ്പെ പറഞ്ഞു. അതേസമയം ധാരാവി മൊത്തത്തില്‍ ഈ മരുന്ന് നല്‍കില്ല. ജനങ്ങളെ തരംതിരിച്ചാണ് മരുന്ന് നല്‍കുക. അപകടസാധ്യത കൂടുതലുള്ളവര്‍, ക്വാറന്റൈനില്‍ ഉള്ളവര്‍, വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ടവര്‍ എന്നിങ്ങനെയാണ് തരംതിരിക്കുക.
Recommended Video
എത്ര പേര്‍ക്കാണ് മലേറിയ മരുന്ന് നല്‍കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. മലേറിയ മരുന്ന് ഈ ഘട്ടത്തില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് വ്യക്തമാണെന്ന് ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ സുഭാഷ് സാലുങ്കെ പറഞ്ഞു. അതേസമയം ഹൃദ്രോഗമുള്ളവരിലും കാഴ്ച്ചാപ്രശ്‌നമുള്ളവരിലും ഈ മരുന്ന് പരീക്ഷിക്കാനിടയില്ല. മലേറിയ മരുന്ന് പരീക്ഷിക്കാന്‍ അനുമതി തേടി മഹാരാഷ്ട്ര കേന്ദ്ര സര്‍ക്കാരിനും മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിനും കത്തയക്കും. ധാരാവിയില്‍ ഈ മരുന്ന് വിജയിച്ചാല്‍ മറ്റിടങ്ങളിലും ഇത് ഉപയോഗിക്കും. മലേറിയ മരുന്ന് ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും നേരത്തെ പറഞ്ഞതാണ്. ഇതിന് സൈഡ് ഇഫ്ക്ടുകള്‍ കൂടുതലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications