ഗൗതം അദാനിയുമായി ശരദ് പവാറിന്റെ കൂടിക്കാഴ്ച; പവാറിനെ കടന്നാക്രമിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര
ദില്ലി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഗൗതം അദാനിയുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി എന്നുളള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ എംപി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. മുംബൈയിലെ ഗൗതം അദാനിയുടെ വസതിയില്‍ വെച്ചായിരുന്നു ശരദ് പവാറുമായുളള കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.
അദാനി വിഷയത്തില്‍ ശക്തമായി പ്രതികരണം നടത്തുന്ന നേതാവാണ് മഹുവ മൊയ്ത്ര. ഗൗതം അദാനിയുമായി ഒരു രാഷ്ട്രീയ നേതാവും കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. തന്നെയും മറ്റ് ചില രാഷ്ട്രീയ നേതാക്കളേയും കാണാന്‍ ഗൗതം അദാനി അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ വഴി ശ്രമം നടത്തിയെന്നും എന്നാണ് ആ ശ്രമങ്ങള്‍ ഫലം കണ്ടില്ല എന്നും മഹുവ മൊയ്ത്ര ആരോപിച്ചു.

അദാനിയുമായി നേരിട്ട് തനിക്ക് യാതൊരു വിധത്തിലുളള കാര്യങ്ങളും ചര്‍ച്ച ചെയ്യാനില്ലെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദാനിക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തിടത്തോളം കാലം ഒരു രാഷ്ട്രീയക്കാരും അദ്ദേഹവുമായി ഇടപെടലുകള്‍ നടത്തേണ്ട കാര്യമില്ലെന്നും എംപി പറഞ്ഞു.
ട്വിറ്ററിലാണ് ശരദ് പവാറിനെതിരെ മഹുവ മൊയ്ത്ര വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ഗൗതം അദാനി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നു എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. അദാനിയുടെ കാര്യം വരുമ്പോള്‍ എല്ലാവരും നഗ്നരാണ്. കരുത്തരായ മറാഠകളെ നേരിടുന്നതില്‍ തനിക്ക് ഭയമൊന്നും ഇല്ല. പഴയകാല ബന്ധങ്ങളേക്കാള്‍ പ്രധാന്യം രാജ്യതാല്‍പര്യത്തിന് അവര്‍ കൊടുക്കും എന്ന് മാത്രം പ്രതീക്ഷിക്കുന്നു.
എന്റെ ഈ ട്വീറ്റ് പ്രതിപക്ഷ ഐക്യത്തിന് എതിരെയുളളതല്ല. മറിച്ച് അത് പൊതുജനതാല്‍പര്യാര്‍ത്ഥം ഉളളതാണ്, എന്നാണ് മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചത്. അദാനിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ ആക്രമണം ആണ് പാര്‍ലമെന്റിന് അകത്തും പുറത്തും അഴിച്ച് വിട്ടത്. അദാനിക്ക് എതിരെയുളള ആരോപണത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
അതിനിടെയാണ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷി കൂടിയായ എന്‍സിപിയുടെ അധ്യക്ഷന്‍ ശരദ് പവാറുമായി അദാനി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ദക്ഷിണ മുംബൈയിലെ അദാനിയുടെ വസതിയായ സില്‍വര്‍ ഓക്ക് റെസിഡന്‍സില്‍ വെച്ച് നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അദാനി വിഷയത്തില്‍ ശരദ് പവാര്‍ നടത്തിയ പ്രതികരണം പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയിരുന്നു.
ബ്ലാക്കിൽ തകർപ്പൻ ലുക്കിൽ സാമന്ത; ലണ്ടനിൽ 'സിറ്റഡൽ' പ്രീമിയറിൽ പ്രധാന ആകർഷണമായി നടി, ചിത്രങ്ങൾ കാണാം
അദാനിക്ക് എതിരെയുളള ആരോപണങ്ങളില്‍ ജെപിസി അന്വേഷണം ആവശ്യമില്ലെന്നും പകരം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുളള കമ്മിറ്റി അന്വേഷണം മതി എന്നുമായിരുന്നു ശരദ് പവാര്‍ പ്രതികരിച്ചത്. പാര്‍ലമെന്റിലെ അംഗസംഖ്യ അനുസരിച്ച് ബിജെപിക്ക് ആയിരിക്കും ജെപിയിസില്‍ അംഗങ്ങള്‍ കൂടുതലെന്നും അത് അന്വേഷണത്തെ സംശയനിഴലിലാക്കും എന്നുമാണ് ശരദ് പവാര്‍ പറഞ്ഞത്.












Click it and Unblock the Notifications