Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ മലയാളി സ്ത്രീയെയും കുട്ടിയെയും ജയിലിലടച്ചു; പോയത് ജയിലിലുള്ള ഭര്‍ത്താവിനെ കാണാന്‍

ലഖ്‌നൗ/പത്തനംതിട്ട: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തിയ മലയാളി സ്ത്രീയെയും കുട്ടിയെയും ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദിനെ കാണാനാണ് അദ്ദേഹത്തിന്റെ ഭാര്യയും മാതാപിതാക്കളും കുട്ടികളുമടക്കം കഴിഞ്ഞ ദിവസം യുപിയിലെത്തിയത്. ഭീകരപ്രവര്‍ത്തനം ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അന്‍ഷാദിനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് മാസത്തോളമായി യുപി ജയലിലാണ് അന്‍ഷാദ്. ഇയാള്‍ക്കൊപ്പം വടകര സ്വദേശി ഫിറോസിനെയും യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുപിയില്‍ ആക്രമണം നടത്താനെത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസില്‍ ഇതുവരെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. ബിഹാറില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇല്ലാത്ത കേസുകള്‍ കെട്ടിച്ചമച്ചാണ് അറസ്റ്റ് എന്നാണ് നേതാക്കള്‍ പറയുന്നത്. സംഘടനയുടെ വിപുലീകരണം ലക്ഷ്യമിട്ട് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘത്തിലുള്ളവരാണ് അന്‍ഷാദും ഫിറോസും. രണ്ടു പേരുടെയും കുടുംബം ദിവസങ്ങള്‍ക്ക് മുമ്പാണ് യുപിയിലേക്ക് പുറപ്പെട്ടത്.

p

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിയമപരമല്ല എന്ന് കാണിച്ചാണ് അന്‍ഷാദിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കുടുംബം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ലഖ്‌നൗവിലെത്തിയ വേളയില്‍ ജയിലില്‍ അപേക്ഷ നല്‍കി. എന്നാല്‍ കാണാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അടുത്ത ദിവസം വീണ്ടും അപേക്ഷ നല്‍കിയപ്പോഴാണ് അന്‍ഷാദിനെ കാണാന്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അനുമതി ലഭിച്ചത്. ജയിലിലെത്തിയ വേളയില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് 72 മണിക്കൂറിന് മുമ്പുള്ളതാണ് എന്നാരോപിച്ചായിന്നു അറസ്റ്റ്.

ഇത് പിഴ ചുമത്താവുന്ന വിഷയമാണെന്നും എന്നാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പ് കൂടെ ചേര്‍ത്താണ് അറസ്റ്റ് ചെയ്തതും റിമാന്റിലായതുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. അന്‍ഷാദിന്റെ ഭാര്യയെയും കുട്ടിയെയും 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇവരിപ്പോള്‍ ലഖ്‌നൗ ജയിലിലാണ്. ജാമ്യത്തിന് വേണ്ടിയുള്ള നടപടികള്‍ ചെയ്യുന്നുണ്ട് എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നു. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് റിമാന്റ് ചെയ്തിരിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആരോപിച്ചു.

നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍

അതേസമയം, കുടുംബത്തിന് അന്‍ഷാദിനെ കാണാന്‍ സാധിച്ചില്ല. ഇവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഫിറോസിന്റെ കുടുംബം നാട്ടിലേക്ക് തിരിച്ചു. യുപി പോലീസിനെതിരെ നിയമനടപടി സ്വീകിരിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+