Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? നിര്‍ദേശിച്ച് മമത ബാനര്‍ജി

ന്യൂഡല്‍ഹി: പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ വെച്ചാണ് മമത ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെ മത്സരത്തിനിറങ്ങുമെന്നായിരുന്നു മമതയുടെ പരാമര്‍ശം. മമതയുടെ നിര്‍ദേശത്തെ ഖാര്‍ഗെ നിരസിച്ചിരിക്കുകയാണ്. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനില്ലെന്നാണ് ഖാര്‍ഗെ സഖ്യത്തെ അറിയിച്ചിരിക്കുന്നത്.

mallikarjun-kharge

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിപക്ഷ നിരയില്‍ എല്ലാവരും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമുള്ളവരാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും നല്ല മാര്‍ഗം ഒരു സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ്.

എന്നാല്‍ ഇത് മോദിയും ഖാര്‍ഗെയും തമ്മിലുള്ള മത്സരമായും വ്യാഖ്യാനിക്കപ്പെടാം. അത് സഖ്യത്തിന് തിരിച്ചടിയാവാനും സാധ്യതയുണ്ട്. നേരത്തെ മോദിയും രാഹുലും തമ്മിലുള്ള ഈ താരതമ്യം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. അതുപോലൊരു തിരിച്ചടി ഇന്ത്യ സഖ്യത്തിനും സംഭവിച്ചേക്കാം.

ദളിത് മുഖം എന്ന നിലയിലാണ് മമത ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത്. ഇതിന് ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്കിടയില്‍ വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. പന്ത്രണ്ടോളം പാര്‍ട്ടികള്‍ ഈ തീരുമാനത്തെ പിന്തുണച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പോലും പിന്തുണച്ചവരിലുണ്ട്. കോണ്‍ഗ്രസുമായി ഏറ്റവും വലിയ പോരാട്ടം നടക്കുന്ന കെജ്രിവാള്‍ പോലും പിന്തുണച്ചത് സഖ്യത്തില്‍ ഖാര്‍ഗെയ്ക്ക് എത്രത്തോളം ബഹുമാനം ലഭിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ്.

എന്നാല്‍ ആദരപൂര്‍വം ഈ നിര്‍ദേശത്തെ തള്ളുന്നതായി ഖാര്‍ഗെ അറിയിക്കുകയായിരുന്നു. താന്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രാംനാഥ് കോവിന്ദിനും, ദ്രൗപതി മുര്‍മുവിനുമെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ നേരത്തെ പ്രതിപക്ഷം വിമര്‍ശനം നേരിട്ടത്.

കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ദളിത്-ആദിവാസി വിരുദ്ധരാണെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിനെ നേരിടാന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി കൊണ്ടുള്ള നീക്കത്തിനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്.എംഡിഎംകെ നേതാവ് വൈകോയാണ് സഖ്യത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആദ്യം തെരഞ്ഞെടുപ്പ് വിജയിക്കാം.അതിന് ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാമെന്നായിരുന്നു ഖാര്‍ഗെയുടെ നിലപാടെന്ന് വിസികെ നേതാവ് തോല്‍ തിരുമാളവന്‍ പറഞ്ഞു. അതേസമയം ജനുവരി മുപ്പതിന് പ്രതിപക്ഷ സഖ്യം ഔദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+