ഖാര്‍ഗെ ഇന്ത്യയുടെ ജനാധിപത്യ മൂല്യത്തെ പ്രതിനിധീകരിക്കുന്നയാള്‍; അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദന പ്രവാഹനം. ഗാന്ധി കുടുംബം തന്നെയാണ് ആദ്യം അഭിനന്ദനം അറിയിച്ചു. മല്ലികാര്‍ജുന്‍ ഗാര്‍ഗെ ജിക്ക് അഭിനന്ദനങ്ങള്‍. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയുടെ ജനാധിപത്യത്തെ സങ്കല്‍പ്പത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും പ്രത്യയശാസ്ത്ര സമര്‍പ്പണവും കോണ്‍ഗ്രസിന് ഗുണം ചെയ്യും.
ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം നല്ല രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്നും പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം പ്രിയങ്ക ഗാന്ധിയും സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയാ ഗാന്ധിയും ഖാര്‍ഗെയുടെ വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്. ഖാര്‍ഗെയുടെ ഭാര്യയും ആ സമയം വീട്ടിലുണ്ടായിരുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും അഭിനന്ദനം അറിയിച്ചു.
ജനാധിപത്യത്തിന്റെ വിജയമാണ് ഖാര്‍ഗെയുടെ വിജയം. ഖാര്‍ഗെയുടെ പരിചയസമ്പത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. മുമ്പൊരിക്കലും ഇല്ലാത്ത വിധം, 9000 പേര്‍ ചേര്‍ന്നാണ് അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഒരു പാര്‍ട്ടിയിലും ഇങ്ങനൊന്ന് നടന്നില്ല. പ്രതിപക്ഷം ഭയത്തിലാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രമുഖ നേതാക്കളെല്ലാം ഖാര്‍ഗെയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് പറഞ്ഞത് പാര്‍ട്ടിയുടെ നല്ല കാലം വരുമെന്നാണ്. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിന് സാധിക്കുമെന്നും ബാഗല്‍ പറഞ്ഞു.
ഖാര്‍ഗെ അധ്യക്ഷനായത് അഭിമാനിക്കാവുന്ന നിമിഷമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ റഞ്ഞു. ഖാര്‍ഗെ പരിചയസമ്പന്നനായ നേതാവാണ്. കോണ്‍ഗ്രസ് തീര്‍ച്ചയായും അദ്ദേഹത്തിന് കീഴില്‍ ശക്തിപ്പെടും. രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് ഐക്യത്തിലാണെന്നും ഗെലോട്ട് വ്യക്തമാക്കി.
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
രാഹുല്‍ ഗാന്ധിയും പുതിയ അധ്യക്ഷനെ അഭിനന്ദിച്ചു. ഖാര്‍ഗെയുടെ പരിചയസമ്പത്തും പ്രത്യയശാസ്ത്ര സമര്‍പ്പണവും കോണ്‍ഗ്രസിന് ഗുണം ചെയ്യും. അത് അധ്യക്ഷ സ്ഥാനത്തും ഖാര്‍ഗെയ്ക്ക് നേട്ടമാകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പിനിടയിലും നടക്കുന്നുണ്ട്. നവംബറില്‍ ഈ യാത്ര മഹാരാഷ്ട്രയിലെത്തും.
ജോഡോ യാത്രയിലേക്ക് എന്‍സിസി അധ്യക്ഷന്‍ ശരത് പവാറിനെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരെയും നേരിട്ട് കണ്ടാണ് വരണമെന്ന് അഭ്യര്‍ഥിച്ചത്. അശോക് ചവാന്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. നവംബര്‍ ഏഴിനാണ് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തുക.












Click it and Unblock the Notifications