മാമല്ലാപുരവും ചൈനയുമായി 2000 വര്‍ഷം മുമ്പ് അഭേദ്യ ബന്ധം: മോദി- ഷി കൂടിക്കാഴ്ചക്ക് മുതല്‍ക്കൂട്ട്!
ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും തമ്മിലുള്ള ഉച്ചകോടി നടക്കാനിരിക്കെ ഇരു രാഷ്ട്രങ്ങളും ചരിത്രപരമായ ബന്ധമാണ് പുതുക്കുന്നത്. ഇന്ത്യയിലെ മാമല്ലാപുരം തുറമുഖം കൈവശം വച്ചിരുന്ന പല്ലവര്‍ തങ്ങളുടെ ഭരണകാലത്ത് ഏറെക്കാലം ചൈനയുമായി ബന്ധം പുലര്‍ത്തുകയും നയതന്ത്രപ്രതിനിധികളെ ചൈനയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചൈനയില്‍ ഉച്ചകോടി നടക്കുന്ന സ്ഥലവും ഇന്ത്യയിലെ മാമല്ലാപുരവും തമ്മില്‍ 2000 വര്‍ഷത്തെ ബന്ധമുണ്ടെന്നാണ് പുരാവസ്തുു ശാസ്ത്രം പറയുന്നത്. കിഴക്കന്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടെടുത്ത കളിമണ്‍ ശകലങ്ങളില്‍ ചൈനയുടെ സമുദ്ര സംബന്ധമായ കാര്യങ്ങളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് മാമല്ലാപുരത്ത് മോദി- ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടക്കുന്നത്. ചെന്നൈ നഗരത്തില്‍ 50 കിലോമീറ്റര്‍ ദൂരത്താണ് മാമല്ലാപുരം. വുഹാനില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഡോക്ലാം തര്‍ക്കത്തിന് ശേഷം ഇന്ത്യ ചൈന ബന്ധം സാധാരണ രീതിയിലേക്ക് വരുന്നത് വുഹാന്‍ ഉച്ചകോടിക്ക് ശേഷമാണ്.

ചൈനയുമായി തീരദേശ ബന്ധം
തമിഴ്നാട്ടിലെ ഇന്നത്തെ മാമല്ലാപുരം, കാഞ്ചീപുരം എന്നീ തീരദേശ ജില്ലകള്‍ക്ക് ചൈനയുമായി ബന്ധം നിലനിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തമിഴ്നാട്ടില്‍ അക്കാലത്ത് വിനമയം ചെയ്തതെന്ന് കരുതപ്പെടുന്ന ചൈനീസ് നാണയങ്ങളും പില്ക്കാലത്ത് കണ്ടെത്തിയിരുന്നു. ഇത് ചൈനയുമായി മാമല്ലാപുരത്തിന് പുരാതന കാലം മുതല്‍ തന്നെ വ്യാപാര ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവായാണ് കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പൈതൃപ്പട്ടികയില് ഇടംപിടിച്ച സ്ഥലം കൂടിയാണ് പല്ലവ രാജവംശത്തിന്റെ കാലത്ത് നിര്‍മിച്ച കാഞ്ചീപുരം. പുരാവസ്തുു ഗവേഷകനായ ആര് രാജവേലുവാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്.

ചൈനീസ് കപ്പല്‍ നങ്കൂരമിട്ടത്...
പ്രാചീന തമിഴ്നാടിന്റെ കിഴക്കന്‍ തീരത്ത് ഒരു ചൈനീസ് കപ്പല്‍ നങ്കൂരമിട്ടിരുന്നതായി പട്ടിനപാളെ എന്ന തമിഴ്നാട്ടില്‍ സംഘം കാലഘട്ടത്തില്‍ വരച്ച ഒരു ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഉരുത്തിരന്‍ കണ്ണനാറിന്റെ സൃഷ്ടിയായിരുന്നു. ഇത് സങ്ക് എന്ന പേരിലുള്ള ചൈനീസ് കപ്പലാണ് ഇന്ത്യന്‍ തീരത്ത് നങ്കൂരമിട്ടതെന്നാണ് തെളിവുകളും ചരിത്രവും പറയുന്നത്. തമിഴ് രാഷ്ട്രവുമായി ചൈനക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചൈനീസ് ലിപിയിലുള്ള ഹാന്‍ അന്നലുകളും പില്ക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. കാഞ്ചീപുരം ഹുവാങ് ചെ എന്നാണെന്നും ചൈനീസ് രാജാക്കന്മാര് കാഞ്ചീപുരം ഭരണാധികാരിക്ക് സമ്മാനം അയച്ചിരുന്നുവെന്നും തെളിവുകള്‍ പറയുന്നു.

ചൈന- ഇന്ത്യ ബന്ധം..
ആറ്- ഏഴ് നൂറ്റാണ്ടുകളില്‍ പല്ലവര്‍ ചൈനയിലേക്ക് സ്ഥാനപതികളെ അയച്ചിരുന്നുവെന്നും ചൈനയുമായുള്ള വ്യാപാര ബന്ധത്തെ ഭരണാധികാരിയായിരുന്ന വെയ്യും ചൈനയുമായുള്ള വ്യാപാര ബന്ധത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും തമിഴ് ലിപികളിലുള്ള പലതും കണ്ടെടുത്തിട്ടുമുണ്ടെന്ന് രാജവേലു ചൂണ്ടിക്കാണിക്കുന്നു. വയലൂര് ശിലാലിഖിതങ്ങളില്‍ നിന്നാണ് ഇത് ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളത്.

കാഞ്ചീപുരം സന്ദര്‍ശനം
എഡി ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സന്യാസി ഹിയൂന് സാങ് കാഞ്ചീപുരം സന്ദര്‍ശിച്ചിട്ടുണ്ട്. പുരാതന തുറമുഖമായ മല്ലാപുരത്ത് എത്തിയിരുന്നുവെന്നും സംശയിക്കാതെ പറയാന്‍ സാധിക്കും. മല്ലാപുരത്ത് നിന്ന് കാഞ്ചീപുരത്തേക്കായിരുന്നു യാത്രയെന്നും അദ്ദേഹം പറയുന്നു. ബുദ്ധമതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നതിനും ബുദ്ധമതവുമായി ബന്ധപ്പെട്ട സുപ്രധാന രചനകള്‍ ലഭിക്കുന്നതിനുമാണ് ഈ യാത്രയെന്നും ചരിത്രം പറയുന്നുണ്ട്. സര്‍വ്വകലാശാല എന്നര്‍ഥം വരുന്ന കഡിഗ എന്നാണ് കാഞ്ചീപുരത്തെ അക്കാലത്ത് വിളിച്ചിരുന്നത്. ബുദ്ധസന്യാനി കാഞ്ചീപുരത്തില്‍ ആകൃഷ്ടനായെന്നും അളഗപ്പ സര്‍വ്വകലാശാലയില്‍ പ്രഫസറായ രാജവേലു പറയുന്നു.

തെളിവുകള്‍ വേറെയും
2004ല്‍ കാഞ്ചീരപുരം ജില്ലയില്‍ നടത്തിയ ഉദ്ഖനനത്തില്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘം കാലഘട്ടത്തില്‍ മല്ലാപുരം ഒരു തുറമുഖ നഗരമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി തമ്മില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയും മാമല്ലാപുരത്താണ് നടക്കുന്നത്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications