പാര്‍ഥയെ പോലൊരാള്‍ വേണ്ട; തൃണമൂലില്‍ പലര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമാകും, പുനസംഘടനയ്ക്ക് മമത
കൊല്‍ക്കത്ത: പാര്‍ഥ ചാറ്റര്‍ജിയുടെ അഴിമതിയെ തുടര്‍ന്നുണ്ടായ മോശം ഇമേജ് മറികടക്കാന്‍ ഒരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. അടുത്ത ദിവസം തന്നെ മന്ത്രിസഭാ പുനസംഘടനയുണ്ടാവുമെന്നാണ് വിവരം. പാര്‍ട്ടിയില്‍ നിന്ന് പാര്‍ഥയെ സസ്പെന്‍ഡ് ചെയ്തെങ്കിലും പാര്‍ട്ടിയുടെ ഇമേജ് നഷ്ടമായ അവസ്ഥയാണ്. ഏറ്റവും സത്യസന്ധരായവരെ വെച്ച് മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മമത.
ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പ്രചോദനം പഴയ ലക്കിടിയിലുണ്ട്; അന്നത്തെ ഡാന്‍സ് പള്ളിപ്പെരുന്നാളില്‍
അതേസമയം തന്നെ കേസില്‍ കുടുക്കിയതാണെന്ന് പാര്‍ഥ ചാറ്റര്‍ജി പറയുന്നു. ഇപ്പോള്‍ ഒന്നും പറയുന്നില്ല. പക്ഷേ അവരെയെല്ലാം താന്‍ പുറത്തുകൊണ്ടുവരും. ഗൂഢാലോനക്കാരാണ് തനിക്കെതിരെ പ്ലാന്‍ ചെയ്ത് ഇക്കാര്യങ്ങള്‍ നടപ്പാക്കിയതെന്നും പാര്‍ഥ പറഞ്ഞു.
ഡിക്യുവിന്റെ ബര്‍ത്ത്ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

തൃണമൂലിന്റെ ഇമേജ് മേക്കോവറാണ് മമത ലക്ഷ്യമിടുന്നത്. പാര്‍ത്ഥയുടെ കേസിലൂടെ പൊതു പ്രതിച്ഛായക്ക് മങ്ങലേറ്റെന്നാണ് പാര്‍ട്ടി കരുതുന്നത്. തൃണമൂലിലെ രണ്ടാമന് കൂടിയായിരുന്നു പാര്‍ഥ. അതുകൊണ്ട് സര്‍ക്കാരിനെയും മമതയെയും നേരിട്ട് ബാധിക്കുന്നതാണ് ഈ അഴിമതി കേസ്. കഴിഞ്ഞ മന്ത്രിസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ഥയുടെ വിശ്വസ്ത അര്‍പിത മുഖര്‍ജിയുടെ ഫ്ളാറ്റില്‍ നിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്.

മമത തന്നെയാണ് മന്ത്രിസഭാ പുനസംഘടനയുണ്ടാവുമെന്ന സൂചന നല്‍കിയത്. പാര്‍ഥയുടെ എല്ലാ വകുപ്പും താന്‍ കൈവശം വെക്കുമെന്നും, മന്ത്രിസഭാ പുനസംഘടന നടക്കുന്നത് വരെ അത് തുടരുമെന്നും മമത പറഞ്ഞിരുന്നു. പലര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമാകാനാണ് സാധ്യത. ഇമേജ് മോശമായവരെ മാറ്റാനാണ് ശ്രമം. നേരത്തെ തന്നെ മമത ഇത് പ്ലാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ പാര്‍ഥയുടെ അറസ്റ്റോടെ അതിന് വേഗം വെച്ചിരിക്കുകയാണ്. 1960ലെ കോണ്‍ഗ്രസ് നടപ്പാക്കിയ കാമരാജ് മോഡലാണ് മമത മുന്നില്‍ കാണുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു.

അന്ന് തൃണമൂലിന്റെ പല ഉന്നത നേതാക്കളും രാജിവെച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഇറങ്ങിയിരുന്നു. അതാണ് കാമരാജ് പ്ലാന്‍. അതുപോലെ നിരവധി മന്ത്രിമാര്‍ക്ക് ആ സ്ഥാനം നഷ്ടമാകും. അവരെ സംഘടനാ തലത്തില്‍ ഉപയോഗപ്പെടുത്താനാണ് മമതയുടെ നീക്കം. ഇത് തൃണമൂല്‍ വീണ്ടും ജയിച്ചപ്പോള്‍ തന്നെ നടപ്പാക്കാന്‍ ശ്രമിച്ച കാര്യമായിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ ഉറപ്പ് പറയാന്‍ തൃണമൂല്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. ചില മന്ത്രാലയങ്ങളില്‍ മാറ്റം വരുമെന്നാണ് സൂചന. പാര്‍ഥ ചാറ്റര്‍ജിക്ക് അഞ്ച് വകുപ്പുകളുടെ ചുമതലയുണ്ട്. അതുകൊണ്ട് ഇത് മമതയ്ക്ക് എല്ലാ കാലവും കൈവശം വെക്കാനാവില്ല.

തൃണമൂലിന്റെ സംഘടനാ തലത്തിലും വലിയ മാറ്റമുണ്ടാവും. ഒരു വ്യക്തിക്ക് ഒരു പോസ്റ്റ് എന്ന നയം കര്‍ശനമായി ഇനി നടപ്പാക്കപ്പെടും. പാര്‍ഥ കൈവശം വെച്ചിരുന്ന സെക്രട്ടറി ജനറല്‍ എന്ന പദം എടുത്ത് ഒഴിവാക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്, അതിന് ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ടാണ് ഇതെല്ലാം തയ്യാറാക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു പാര്‍ഥ ചാറ്റര്‍ജി. തൃണമൂലിന്റെ സംഘടനാ തലത്തില്‍ നിന്ന് തന്നെ അഴിമതി എടുത്ത് മാറ്റണമെന്നാണ് നേതാക്കള്‍ നിര്‍ദേശിക്കുന്നത്.

12 വര്‍ഷമായുള്ള ഭരണത്തില്‍ തൃണമൂലിനെ അഴിമതി ആരോപണങ്ങള്‍ ബാധിക്കുന്നത് ആദ്യമായിട്ടല്ല. നേരത്തെ നാല് എംപിമാരെയും മന്ത്രിമാരെയും നാരദ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ എല്ലാ കേസുകളും രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാര്‍ഥയെ പാര്‍ട്ടി കൈവിട്ട മട്ടാണ്. അതേസമയം പാര്‍ട്ടിയില്‍ അടിമുടി മാറ്റം വന്നാല്‍ വലിയ വിശ്വാസ്യത മമതയ്ക്ക് നേടാനാവുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് മന്ത്രിസഭാ പുനസംഘടന നടന്നാല്‍. അതേസമയം തൃണമൂലിലെ സീനിയര്‍ ടീമിന്റെ അവസാനവും ഇതോടെ എത്തിയിരിക്കുകയാണ്.

അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടീം ഇതോടെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കും. യുവ ടീമിന് ഇതോടെ ചുമതല ലഭിക്കും. പാര്ഥയാണ് സീനിയര്‍ ടീമിനെ നയിച്ചിരുന്നത്. അഭിഷേക് പാര്‍ട്ടിയുടെ ക്രൈസിസ് മാനേജറായിരിക്കുകയാണ്. മാറ്റമൊന്നും ഫലിക്കില്ലെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറയുന്നത്. തൃണമൂല്‍ അഴിമതി പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇഡി പിടിച്ചെടുത്ത പണം തന്റേതല്ലെന്ന് പാര്‍ഥ പറയുന്നു. ഗൂഢാലോചന നടത്തിയവരുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പാര്‍ഥ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications