അണ്ണാ ഹസാരെ ഉള്ളത് കൊണ്ട് ദില്ലിയില്‍ ജയിച്ച പാര്‍ട്ടിയാണ്.... എഎപിയെയും വിടാതെ മമത ബാനര്‍ജി
പനാജി: മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിനെ ദേശീയ ബദലായി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ്. ഗോവയിലും അസമിലും ത്രിപുരയില്‍ മികച്ച പ്രതികരണമാണ് മമതയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ബിജെപി പകരം കോണ്‍ഗ്രസിനെ അതിശക്തമായി വിമര്‍ശിച്ചായിരുന്നു മമതയുടെ വരവ്. പക്ഷേ കോണ്‍ഗ്രസ് മാത്രമല്ല, ഇപ്പോഴിതാ എഎപിയും മമതയുടെ ചൂടറിഞ്ഞു. ദില്ലിയില്‍ അണ്ണാ ഹസാരെ ഉള്ളത് കൊണ്ട് മാത്രം ദില്ലിയില്‍ ജയിച്ച പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടിയെന്ന് മമത തുറന്നടിച്ചു. അതേസമയം അരവിന്ദ് കെജ്രിവാളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് മമത. ഈ പരാമര്‍ശം ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്.

ഗോവയില്‍ ശക്തമായ പ്രവര്‍ത്തനം ആംആദ്മി പാര്‍ട്ടിയും കാഴ്ച്ചവെക്കുന്നത്. രണ്ട് പ്രാദേശിക പാര്‍ട്ടികളാണ് ഇപ്പോള്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ദില്ലിയില്‍ നിന്ന് കെജ്രിവാളും പാര്‍ട്ടിയെ ദേശീയ തലത്തിലേക്ക് വളര്‍ത്താനുള്ള ശ്രമത്തിലാണ്. പഞ്ചാബില്‍ അവര്‍ മുഖ്യ പ്രതിപക്ഷമാണ്. ഇത്തവണ അധികാരം പിടിക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്. ഉത്തരാഖണ്ഡ്, ഗോവ, എന്നിവിടങ്ങളില്‍ എഎപി മത്സരിക്കുന്നുമുണ്ട്. യുപിയിലും അവര്‍ ശക്തമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്തു. ഇതെല്ലാം കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ തകര്‍ത്ത് കൊണ്ടായിരുന്നു.
അതേസമയം അപ്രതീക്ഷിതമായി എഎപിയും തൃണമൂലും രണ്ട് തട്ടിലായിരിക്കുകയാണ്. എനിക്ക് എഎപിയെ ഇഷ്ടമാണ്. അവര്‍ അണ്ണാ ഹസാരെയുടെ മികവില്‍ ദില്ലിയില്‍ അധികാരം നേടി. അവരെ പഞ്ചാബില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ നിന്ന് ഒരിക്കലും ഞാന്‍ തടയാന്‍ പോയില്ല. പിന്നെ അവരെന്തിനാണ് ഞാന്‍ ഗോവയിലേക്ക് വരുമ്പോള്‍ എന്നെ തടയാനായി നില്‍ക്കുന്നത്. ആര്‍ക്കും എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കാം. എന്റെ പാര്‍ട്ടിയെ കുറിച്ചും അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെ കുറിച്ചും എനിക്ക് പറയാം. അത് ബിജെപിയുമായിട്ടാണ് പോരാടുകയെന്നും മമത പറഞ്ഞു. എഎപിയുമായി സഖ്യമില്ല എന്ന വ്യക്തമായ സൂചനയാണ് ഇതോടെ മമത നല്‍കുന്നത്.
ദേശീയ പാര്‍ട്ടികളുമായി സഖ്യമില്ല എന്നാണ് മമതയുടെ നിലപാട്. കോണ്‍ഗ്രസിനെയും എഎപിയെയും മാറ്റിനിര്‍ത്തുന്നത് അതുകൊണ്ടാണ്. എന്നാല്‍ മമതയുടെ നയത്തെ പലരും ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് മമത ശ്രമിക്കുന്നതെന്ന് പല കക്ഷികള്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ അതൊന്നും മമത കാര്യമാക്കുന്നില്ല. പ്രശാന്ത് കിഷോറിനെ ഉപയോഗിച്ചാണ് ഈ മാസ്റ്റര്‍ പ്ലാന്‍ മമത തയ്യാറാക്കുന്നത്. പ്രശാന്ത് കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായിട്ടാണ് ഗോവയില്‍ തൃണമൂല്‍ സഖ്യമുണ്ടാക്കുന്നത്. വിജയ് സര്‍ദേശായിയെ നേരത്തെ മമത കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി തൃണമൂലിനൊപ്പം ചേര്‍ന്നേക്കും. വോട്ട് ഭിന്നിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് സര്‍ദേശായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അവര്‍ തീരുമാനിക്കട്ടെയന്നെും മമത പറഞ്ഞു.












Click it and Unblock the Notifications