പികെ, മമത, ഒരു വേദിയില്‍, കോണ്‍ഗ്രസും പവാറും പിന്നാലെ വരും, ദീദിക്ക് ഒപ്പം 8 നേതാക്കള്‍ വരും?
ദില്ലി: മമതാ ബാനര്‍ജിയുടെ മിഷന്‍ 2024ന് തുടക്കം. ദേശീയ തലത്തിലേക്ക് അവര്‍ റാലിയുമായി എത്തിയിരിക്കുകയാണ്. മൂന്നാം മുന്നണിക്ക് ചരട് വലിച്ച നേതാക്കളും ഒപ്പമുണ്ടെന്നാണ് സൂചന. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായിട്ടാണ് അവര്‍ തൃണമൂലിന്റെ രക്തസാക്ഷി ദിനത്തില്‍ പങ്കെടുത്തത്. ഈ റാലിയോടെ ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാനാണ് മമതയുടെ നീക്കമെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം തന്നെ അവര്‍ ദില്ലിയിലെത്തി പല പ്രമുഖ നേതാക്കളെയും കണ്ടിരുന്നു.
പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

യുപിയാണ് പ്രധാന ടാര്‍ഗറ്റായി മമത കാണുന്നത്. ഇവിടെ ഒവൈസി ഒഴിച്ചുള്ളവരെ കൂടെ നിര്‍ത്തി ഒരു വന്‍ സഖ്യത്തിനുള്ള പ്ലാനാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമത അടുത്ത ആഴ്ച്ച ദില്ലിയില്‍ വരുന്നുണ്ട്. പാര്‍ലമെന്റ് സെഷന്‍ നടക്കുന്ന സമയത്താണ് മമതയുടെ വരവ്. എല്ലാ പ്രമുഖ നേതാക്കളും തലസ്ഥാന നഗരിയിലുണ്ടാവും. പ്രശാന്ത് കിഷോറാണ് യുപിയിലെ സഖ്യത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍. കോണ്‍ഗ്രസിനോട് ഈ പ്ലാന്‍ സംസാരിച്ചിട്ടുണ്ട്. അതിന് അടുത്ത ദിവസം തന്നെ സഖ്യത്തിന് എതിരല്ലെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു.

മമതയുടെ റാലിയില്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസുമായും പവാറുമായും സംസാരിച്ച കാര്യങ്ങള്‍ മമതയെ അറിയിക്കുകയാണ് പികെയുടെ വരവിന്റെ ലക്ഷ്യം. യുപിയില്‍ കര്‍ഷകരെയും മുസ്ലീങ്ങളെയും കൂടെ ചേര്‍ക്കാനാണ് മമതയ്ക്ക് കിഷോര്‍ നല്‍കിയിരിക്കുന്ന ഉപദേശം. കോണ്‍ഗ്രസ് ഇവിടെ ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെയെല്ലാം തിരിച്ചുവിളിച്ച് തുടങ്ങിയിട്ടുണ്ട്. കിഷോര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പ്രിയങ്ക നടപ്പാക്കി തുടങ്ങിയത് മമതയുടെ രാഷ്ട്രീയ വിജയം കൂടിയാണ്.

മമതയുടെ ദേശീയ തലത്തിലേക്കുള്ള ലക്ഷ്യം കൃത്യമാണ്. അരവിന്ദ് കെജ്രിവാള്‍, ശരത് പവാര്‍, അഖിലേഷ് യാദവ്, കെസിആര്‍, എംകെ സ്റ്റാലിന്‍, മായാവതി, പിണറായി വിജയന്‍, നവീന്‍ പട്‌നായിക്ക്, എന്നിവര്‍ മമതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കാണിക്കാന്‍ റെഡിയാണ്. പക്ഷേ അതിന് കൃത്യമായ ഹോം വര്‍ക്ക് വേണമെന്ന് കിഷോര്‍ സൂചിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസില്ലാതെ ഇതൊന്നും നടക്കില്ല. രാഹുലിനെ ഉയര്‍ത്തി കാണിക്കാതെ തന്നെ മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് താല്‍പര്യക്കുറവുമില്ല.

ബിജെപി കഴിഞ്ഞ തവണ വിജയിക്കാത്ത സീറ്റുകളിലാണ് ആദ്യ ശ്രദ്ധ. പിന്നെ ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളാണ് പിന്നീടുള്ള ശ്രദ്ധ. ഇവിടെ അട്ടിമറിക്കാന്‍ സഖ്യമുണ്ടെങ്കില്‍ സാധിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് സഖ്യത്തിലുണ്ടാവുകയും എന്നാല്‍ സഖ്യം കോണ്‍ഗ്രസിന്റേതാണെന്ന് കാണിക്കാതിരിക്കുകയുമാണ് വിജയിക്കാനുള്ള മാര്‍ഗമായി കിഷോര്‍ കാണുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണെന്ന് പറയുമ്പോള്‍ നെഗറ്റിവിറ്റി കൂടുതലാണ്. പ്രതിപക്ഷത്തെ മറ്റ് നേതാക്കള്‍ക്ക് സ്‌ട്രൈക്ക് റേറ്റ് ഇതിനേക്കാള്‍ കൂടുതലാണ്.

കര്‍ണാടക, തമിഴ്‌നാട്, കേരളം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, പഞ്ചാബ്, ഒഡീഷ, ഹരിയാന, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ എന്നിവയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളും ഒപ്പം ത്രിപുരയും നോക്കും. കേരളവും ത്രിപുരയും സിപിഎം ഗൗരവത്തോടെ കാണുന്നവയാണ്. തമിഴ്‌നാട് ഡിഎംകെയും തെലങ്കാന ടിആര്‍എസ്സും പിടിക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് 200 സീറ്റ് കൈവിടാതിരിക്കണമെന്നാണ് പ്രധാന നിര്‍ദേശം. അങ്ങനെയെങ്കില്‍ മമത വഴിമാറും. 150 സീറ്റ് വരെ കിട്ടിയാലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.
Recommended Video

മമത ബാനര്‍ജി ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനായി പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന. ഇതും പ്രശാന്ത് കിഷോര്‍ ഒരുക്കുന്ന തന്ത്രമാണ്. തൃണമൂല്‍ എസ്പിയുമായി സഖ്യവും ഉടനെ വന്നേക്കും. തൃണമൂലിന്റെ ക്യാമ്പയിനാണ് ഇപ്പോള്‍ അഖിലേഷ് കടമെടുത്തിരിക്കുന്നത്. മമതയുടെ റാലിയിലെ പ്രസംഗം യുപി, ഗുജറാത്ത്, ദില്ലി, തമിഴ്‌നാട് എന്നിവിടങ്ങളിലും സംപ്രേഷണം ചെയ്യും. കിഷോറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്ത ആഴ്ച്ച അരവിന്ദ് കെജ്രിവാളിനെയും സോണിയാ ഗാന്ധിയെയും കാണുന്നതോടെ പുതിയ മുന്നണിക്കുള്ള സാധ്യതയും ഒരുങ്ങും.
പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications