കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബിജെപിയെ തൂത്തെറിഞ്ഞ് മമത: കൊല്‍ക്കത്ത മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ടിഎംസി വന്‍ ലീഡിലേക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മമത ബാനർജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബഹുഭൂരിപക്ഷം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ആകെയുള്ള 144 സീറ്റില്‍ 133 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ തന്നെ 17 സീറ്റില്‍ പാർട്ടി ഇതിനോടകം വിജയിച്ച് കഴിഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

സി പി എം നയിക്കുന്ന ഇടതുമുന്നണി 4 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. വാർഡ് നമ്പർ 98,103,21,92 എന്നിവിടങ്ങളിലാണ് ഇടതിന് മുന്‍തൂക്കമുള്ളത്. 50 സീറ്റിലേറെ വിജയം പ്രതീക്ഷിച്ച ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 50,22,23 എന്നിങ്ങനെ 3 വാർഡുകളില്‍ മാത്രമാണ് അവർക്ക് ലീഡുള്ളത്. കോണ്‍ഗ്രസും മറ്റുള്ളവരും രണ്ട് വീതം സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ബിജെപിയെ മലർത്തിയടിച്ച മമത, ചരിത്രം തിരുത്തിയ പിണറായിയും പിന്നെ സ്റ്റാലിനും: 21 ലെ തിരഞ്ഞെടുപ്പുകള്‍ബിജെപിയെ മലർത്തിയടിച്ച മമത, ചരിത്രം തിരുത്തിയ പിണറായിയും പിന്നെ സ്റ്റാലിനും: 21 ലെ തിരഞ്ഞെടുപ്പുകള്‍

മുഖ്യമന്ത്രി മമത ബാനർജിയുടെ കുടുംബക്കാരിയായ കജാരി

മുഖ്യമന്ത്രി മമത ബാനർജിയുടെ കുടുംബക്കാരിയായ കജാരി ബാനർജി വാർഡ് നമ്പർ 73ൽ 3,738 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. വാർഡ് 117-ലെ ടിഎംസിയുടെ അമിത് സിംഗ്, വാർഡ് 119-ലെ കക്കാലി ബാഗ് എന്നിവർ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആദ്യ ഘട്ട ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്

കഴിഞ്ഞ തവണയും കൊല്‍ക്കത്ത മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തവണയും കൊല്‍ക്കത്ത മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായ വിജയം നേടാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 124 സീറ്റുകളായിരുന്നു 2015 ല്‍ മമതയുടെ പാർട്ടിക്ക് ലഭിച്ചത്. 13 സീറ്റുകളായിരുന്നു സി പി എം രണ്ടാമത് എത്തിയപ്പോള്‍ ബി ജെ പിക്ക് 5 സീറ്റായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ് രണ്ടിടത്തും വിജയിച്ചു.

വോട്ടെണ്ണൽ ഇന്ന് രാവിലെ കൃത്യം 8 മണിക്ക് ആരംഭിച്ചു.

വോട്ടെണ്ണൽ ഇന്ന് രാവിലെ കൃത്യം 8 മണിക്ക് ആരംഭിച്ചു. പ്രതിപക്ഷമായ ബിജെപി 144 വാർഡുകളിലും. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരിമറി നടത്തിയെന്ന് ആരോപിച്ച് ബിജെപി വീണ്ടും പോളിങ് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടന്ന ഞായറാഴ്ച കൊൽക്കത്തയുടെ മധ്യഭാഗത്തുള്ള പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് പെട്രോള്‍ ബോംബ് എറിഞ്ഞ അക്രമ സംഭവങ്ങൾ വരെ അരങ്ങേറിയിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 195 അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായും 453 പരാതികളില്‍ നടപടി സ്വീകരിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ സൗരവ് ദാസ് വ്യക്തമാക്കിയിരുന്നു.

കെഎംസി തെരഞ്ഞെടുപ്പിൽ 20 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തതെന്ന്

കെഎംസി തെരഞ്ഞെടുപ്പിൽ 20 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവും നന്ദിഗ്രാം എംഎൽഎയുമായ സുവേന്ദു അധികാരി ആരോപിച്ചത്. തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ കണക്കിലെടുത്ത് എല്ലാ നടപടിക്രമങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. 10 കൗണ്ടിംഗ് ഹാളുകളിൽ അസിസ്റ്റന്റ് മുനിസിപ്പൽ റിട്ടേണിംഗ് ഓഫീസർമാരെ (എഎംആർഒ) നിയോഗിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും കനത്ത സുരക്ഷാ ജാഗ്രതയിലാണ് നടക്കുന്നത്.

വോട്ടെണ്ണൽ ഹാളിന് 200 മീറ്റർ ചുറ്റളവിൽ 144 വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ടെണ്ണൽ ഹാളിന് 200 മീറ്റർ ചുറ്റളവിൽ 144 വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് , ഫ്‌ളൈയിംഗ് സ്ക്വാഡുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ത്രിതല സുരക്ഷാ ക്രമീകരണം നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ വിന്യസിച്ചിട്ടുണ്ട്. ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകരുതെന്ന് എല്ലാ കൗണ്ടിംഗ് ഏജന്റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 1000 സംസ്ഥാന പോലീസുകാരെയും കൊൽക്കത്തയിൽ വിന്യസിച്ചിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെ പശ്ചാത്തലത്തില്‍ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാസ്കുകള്‍ സാനിറ്റൈസറുകള്‍ എന്നിവയ്ക്ക് പുറമെ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് (RAT) ലഭ്യമാക്കും.

കൊല്‍ക്കത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഈ വർഷം

കൊല്‍ക്കത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഈ വർഷം 132 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നാണ് ടിഎംസി നേതൃത്വം അവകാശപ്പെട്ടത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്‍സിപ്പല്‍ കോർപ്പറേഷന്‍ പരിധിയിലെ 50 വാർഡുകളിൽ ബിജെപി തൃണമൂൽ കോൺഗ്രസിനേക്കാള്‍ മുന്നിലായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മികച്ച പ്രതികരണം നടത്താന്‍ കഴിയമെന്നായിരുന്നു ബി ജെ പിയുടേയും പ്രതീക്ഷ.

Recommended Video

cmsvideo
കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam

English summary
Mamata Banerjee sweeps BJP again: Trinamool leads in Kolkata municipal corporation election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X