പ്രതിപക്ഷ ഐക്യത്തിന്റെ മുഖമാകാൻ മമത; കോൺഗ്രസ് നിലപാട് നിർണായകം
കഴിഞ്ഞ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മമതയെ മൂന്നാമതും അധികാരത്തിലെത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ മുൻനിർത്തിയുള്ള മമതയുടെ നീക്കങ്ങളുടെ തുടക്കം ശുഭസൂചനയാണ്
ന്യൂഡൽഹി: ഇനി ഒരു തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള പ്രതിപക്ഷ നീക്കങ്ങൾ കൂടുതൽ ഊർജ്ജിതമാവുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ ഇതിന്റെ ആദ്യ പടിയായി തന്നെ കണ്ട് മുന്നോട്ട് പോവുകയാണ് വിവിധ പാർട്ടികൾ. ഇതോടൊപ്പം ഒരു വിശാല പ്രതിപക്ഷ ഐക്യവും രൂപപ്പെടുന്നുണ്ട്. ഇതിന് ചുക്കാൻ പിടിക്കുന്നത് തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജിയാണ്. കഴിഞ്ഞ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മമതയെ മൂന്നാമതും അധികാരത്തിലെത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ മുൻനിർത്തിയുള്ള മമതയുടെ നീക്കങ്ങളുടെ തുടക്കം ശുഭസൂചനയാണ്.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ പ്രതിപക്ഷ നിരയിലെ മുതിർന്ന നേതാക്കളെയെല്ലാം കാണുകയാണ് മമത. കോൺഗ്രസിലെ ആനന്ദ് ശർമ, അഭിഷേക് മനു സിങ്‌വി, പി ചിദംബരം എന്നീ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മമത കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും കാണുന്നുണ്ട്.

മമത ബാനർജിയുടെ ഡൽഹി സന്ദർശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. രാഹുലിന്റെ ഭാഗത്ത് നിന്നുപോലും ഉണ്ടാകത്ത ഒന്നാണ് മമത ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. ഇതോടെലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖമായി മമത മാറുമെന്നാണ് വിലയിരുത്തൽ.

എന്നാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ അകലെയാണ്. അടുത്ത വർഷം യുപി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു, പശ്ചിമ ബംഗാളിൽ ടിഎംസിയുടെ പ്രധാന വിജയത്തിന് ശേഷം ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന മിഥ്യാധാരണ ദീദി തെറ്റിച്ചുവെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബിജെപിയെ എങ്ങനെ തോൽപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് ഇത്. അതിനാൽ, ഈ ആവേശം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ അവർക്ക് കഴിയുമെന്നും വലിയൊരു വിഭാഗം വിശ്വസിക്കുന്നു.

പ്രതിപക്ഷ രാഷ്ട്രീയത്തെ നിരാശപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങൾക്കിടയിൽ മമത ബാനർജി പ്രതീക്ഷയുടെ ഒരു കിരണമായി മാറിയിരിക്കുന്നുവെന്ന് അഭിപ്രായമുള്ള നേതാക്കൾ ഏറെയാണ്. മമതയെ മുൻനിർത്തി ഒരു പ്രതിപക്ഷ ഐക്യം മറ്റ് പാർട്ടികൾക്കും സ്വീകര്യമാണ്. ബിജെപിക്കെതിരെ ശക്തനായ നേതാവാണെങ്കിലും ശരദ് പവാറിന് പ്രധാനമന്ത്രി പദത്തിൽ കാര്യമായ നോട്ടമില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.

കോൺഗ്രസിന്റെ നിലപാടാണ് ഇതിൽ ഏറെ നിർണായകമാണ്. കോൺഗ്രസ് ഇല്ലാതെയൊരു പ്രതിപക്ഷ സഖ്യം സാധ്യമാകില്ലെന്ന് ശരദ് പവാറിനും മമതയ്ക്കും നന്നായി അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടി നേരിട്ടപ്പോഴും കോൺഗ്രസിന്റെ വോട്ട് ശതമാനത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘടന തലത്തിൽ വലിയ അഴിച്ചു പണികൾ പുരോഗമിക്കുകയാണ് കോൺഗ്രസിൽ. അതുവഴി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും കോൺഗ്രസ് ലക്ഷ്യമിടുന്നു.

അതേസമയം 2024ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖം ആരുമാകാമെന്നാണ് മമത ബാനർജി പറഞ്ഞത്. ഇക്കാര്യത്തിൽ തന്റെ ചിന്തകളും അഭിപ്രായങ്ങളും അടിച്ചേൽപ്പിക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയോട് കടുത്ത പോരാട്ടം നടത്തുന്നതിന് 2024 ന് മുൻകൂട്ടി തയ്യാറെടുപ്പ് ആരംഭിക്കാനുള്ള ബാനർജിയുടെ പദ്ധതിയെ കോൺഗ്രസ് അംഗീകരിച്ചു കഴിഞ്ഞു.












Click it and Unblock the Notifications