Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവിന് മോദിയുടെ പേര് നൽകിയത് സഹിച്ചില്ല; അമ്പതോളം പേർ 70 കാരനെ കഴുത്തറത്ത് കൊന്നു!!

പാറ്റ്ന: തെരുവിന് നരേന്ദ്രമോദി എന്ന പേരിട്ടെന്ന് ആരോപിച്ച് അമ്പതോളം ബിജെപി അനുയായികൾ 70കാരനെ കഴുത്തറത്തുകൊന്നു. ബിജെപി പ്രവർത്തകനായ രാമചന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിളിലെത്തിയ ആർജെഡി അനുയായികളാണ് ഹോക്കി സ്റ്റിക്കുകലഉം വാളുകളും ഉപയോഗിച്ച് ആക്രമിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ തേജ് നാരായണൻ പറഞ്ഞു. പ്രദേശത്തെ തെരുവിന് നരേന്ദ്രമോദി ചൗക് എന്നായിരുന്നു രാമചന്ദ്രയാദവ് പേരിട്ടത്.

ആര്‍ജെഡിയുടെ പിന്തുണയുള്ളവരാണ് അക്രമം നടത്തിയതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. രാമചന്ദ്ര യാദവ് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അത് ചെവികൊള്ളാൻ അക്രമികൾ നിന്നില്ല. കൊല്ലപ്പെട്ട രാമചന്ദ്ര യാദവിന്റെ സഹോദരന്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിനും ക്രൂര മര്‍ദ്ദനമേൽക്കുകയായിരുന്നു. ആര്‍.ജെ.ഡിയുടെ ശക്തികേന്ദ്രമായ പ്രദേശത്ത് തെരുവിന് മോദിയുടെ പേരിട്ടതാകാം ആക്രമണത്തിന് പ്രകോപനമെന്ന് ബന്ധുക്കൾ പറയുന്നു.

Crime

രണ്ട് വർഷം മുമ്പ് നരേന്ദ്രമോദിയുടെ ചിത്രം തെരുവിൽ സ്ഥാപിച്ചതിന്റെ പേരിൽ രാമചന്ദ്ര യാദവിന്റെ സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ട്. സഹോദരൻ കൽ ദേവ് യാദവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംബവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദൃക്സാക്ഷികൾ പേര് നൽകിയ എല്ലാവരെയും അറസ്റ്റ് ചെയ്തെന്ന് പോലീസ് ഉദ്യോഗസ്ഥൻ ദിൽനാവാസ് അഹമ്മദ് പറഞ്ഞു. തെരുവിന് നരേന്ദ്രമോദിയുടെ പേര് നൽകിയതാണോ പ്രകോപനമുണ്ടായതെന്ന് ചോദിച്ചപ്പോൾ എല്ലാ കോണുകളിലൂടെയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+