കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ ചാരിത്ര്യത്തെ സംശയിച്ച് കൊലപാതകം

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ചാരിത്ര്യത്തില്‍ സംശയിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചെന്നൈയിലെ തിരുട്ടണിയിലാണ് സംഭവം . 26കാരനായ യുവാവാണ് 23കാരിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നത്. ഏറെ നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ഇയാള്‍ എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയുമായി ഒരുമിച്ചത്.

ഭാര്യ തന്നെ വഞ്ചിയ്ക്കുകയാണെന്നും മറ്റ് പലരുമായും ഭാര്യയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും യുവാവ് ആരോപിച്ചിരുന്നു . യുവാവിന്റെ സംശയ രോഗത്തെത്തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലായിരുന്നു . മൂന്ന് വര്‍ഷമായി ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയെ തിരികെ കൊണ്ടുവരുന്നതിനായി ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു.

Murder

കോടതി ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു . കൗണ്‍സിലിംഗിനെത്തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചു. ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്.

പുലര്‍ച്ച 5.45 ഓടെയായിരുന്നു കൊലപാതകം. കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുന്നതിനിടെ സ്ത്രീ ഉറക്കെ നിലവിളിച്ചു. തുടര്‍ന്ന് കഴുത്ത് ഞെരിയ്ക്കുകയായിരുന്നു ഇയാള്‍. ഒരു ബാഗ് കമ്പനിയിലെ ജീവനക്കാരനാണ്. ദിവ്യ (5) , സുഭാഷ് (4) എന്നീ രണ്ട് മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്.

English summary
Man suspects wife's fidelity, kills her near Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X