കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരു സ്ഫോടനം: പ്രതി കേരളത്തിലുമെത്തി, അന്വേഷണം, പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്

Google Oneindia Malayalam News

മംഗളൂരു/കൊച്ചി: മംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഓട്ടോയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്ക്. സ്‌ഫോടനം നടത്തി പിടിക്കപ്പെട്ട ഷരീഖ് കേരളത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഷെരീഖ് എറണാകുളത്ത് ആലുവയിലാണ് വന്ന് പോയത്.

സ്‌ഫോടനത്തിന് ആവശ്യമായ ചില സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങി ഷരീഖ് കൈപ്പറ്റിയത് ആലുവയില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ വിവരത്തെ തുടര്‍ന്ന് കേരളത്തിലുളള ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നത് സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. ഷരീഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുളളതായി കര്‍ണാടക പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 'ആരേയും ഞാൻ കടിച്ച് തിന്നില്ല,സിംഗിളായി മരിക്കാമെന്ന് പ്ലാനില്ല, ഏറ്റവും ഖേദം തോന്നിയ കാര്യം ഇത്'; ജാസ്മിൻ 'ആരേയും ഞാൻ കടിച്ച് തിന്നില്ല,സിംഗിളായി മരിക്കാമെന്ന് പ്ലാനില്ല, ഏറ്റവും ഖേദം തോന്നിയ കാര്യം ഇത്'; ജാസ്മിൻ

blast

ഡാര്‍ക് വെബ് വഴി ഷരീഖ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.ഐസിസിനെ കൂടാതെ മറ്റൊരു ഭീകരവാദ സംഘടനയായ അല്‍ ഹിന്ദുമായും ഷരീഖ് ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഷിമോഗ ജില്ലക്കാരനായ ഷരീഖ് ശനിയാഴ്ച പ്രഷര്‍ കുക്കര്‍ ബോംബുമായി ഓട്ടോറിക്ഷയില്‍ കയറുകയും വാഹനത്തില്‍ വെച്ച് തന്നെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷരീഖും ഓട്ടോറിക്ഷാ ഡ്രൈവറും ആശുപത്രിയില്‍ ചികിത്സയിലാണ് ഉളളത്.

Niranjana Anoop: പിന്നീന്ന് വിളിക്കല്ലേ, നോക്കിപ്പോകൂല്ലേ... സാരിയിൽ അഴകിൻ റാണിയായി നിരഞ്ജന അനൂപ്, ചിത്രങ്ങൾ കാണാം

ഷരീഖില്‍ നിന്ന് ഇതുവരെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഷരീഖ് ജീവനോടെയിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും തുടര്‍ന്ന് ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്നതിനാണ് തങ്ങള്‍ ഈ ഘട്ടത്തില്‍ പരിഗണന കൊടുക്കുന്നത് എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അലോക് കുമാര്‍ പ്രതികരിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്ന വലിയ സ്‌ഫോടനം ലക്ഷ്യമിട്ടുളള ഭീകരവാദ ആക്രമണം ആണ് നടന്നത് എന്നാണ് പോലീസ് പറയുന്നത്. ഷരീഖ് വീട്ടില്‍ ബോംബ് നിര്‍മ്മിച്ചിരുന്നുവെന്നും ട്രയല്‍ സ്‌ഫോടനം നടത്തിയിരുന്നുവെന്നും അലോക് കുമാര്‍ പറഞ്ഞു.

ഷരീഖിന്റെ മൈസൂരിലെ വീട് അടക്കം കര്‍ണാടകത്തിലെ അഞ്ചിടത്ത് പോലീസ് പരിശോധന നടത്തി. ഷരീഖിന്റെ വീട്ടില്‍ നിന്നും ബോംബ് നിര്‍മ്മിക്കാനുളള സാധനങ്ങള്‍ കണ്ടെടുത്തു. സെപ്റ്റംബര്‍ 19ന് ഷരീഖും മറ്റ് രണ്ട് പേരും ചേര്‍ന്ന് കാടിനുളളില്‍ ഷിവമോഗ നദിയുടെ കരയില്‍ സ്‌ഫോടന പരീക്ഷണം നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഷരീഖിന് ഒപ്പമുളളവരെ അന്ന് പോലീസ് പിടികൂടിയിരുന്നു. എന്നാണ് ഷരീഖ് രക്ഷപ്പെട്ടു. മൈസൂരില്‍ നിന്ന് മോഷ്ടിച്ച ആധാര്‍ കാര്‍ഡുമായാണ് ഷരീഖ് വാടക വീടെടുത്ത് താമസിച്ചിരുന്നത്. കേസ് അന്വേഷണത്തിനായി അഞ്ച് സംഘങ്ങളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്. ഷരീഖുമായി ബന്ധം സംശയിക്കുന്ന തമിഴ്‌നാട് സ്വദേശിയെ കോയമ്പത്തൂരില്‍ വെച്ച് പോലീസ് പിടികൂടി.

English summary
Mangaluru Auto Blast: The Accused has ISIS connection Says Police, Investigation to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X