Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ ബിജെപി ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കും, എന്‍പിപിയ്ക്ക് ഒരു റോളുമില്ല: അസം മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പൂരില്‍ ബി ജെ പി ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബി ജെ പി ഭൂരിപക്ഷം ഉറപ്പാക്കുമെന്നും അടുത്ത സര്‍ക്കാര്‍ സ്വന്തമായി രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 40-50 സീറ്റുകള്‍ നേടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. തോങ്ജു മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ബിശ്വജിത് സിങ്ങിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ഹിമന്ത ബിശ്വ ശര്‍മ്മ ഇക്കാര്യം പറഞ്ഞത്.

കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, അസം മന്ത്രി അശോക് സിംഗാള്‍, നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി വൈ പാറ്റണ്‍, നാഗാലാന്‍ഡ് ബി ജെ പി അധ്യക്ഷന്‍ ടെംജെന്‍ ഇംന അലോങ് എന്നിവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി നേതാക്കളും ശര്‍മ്മയ്ക്കൊപ്പമുണ്ടായിരുന്നു. അസമിലെ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലിന്റെ (ബി ടി സി) ചീഫ് എക്‌സിക്യൂട്ടീവ് അംഗം (സി ഇ എം) പ്രമോദ് ബോറോയും പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബി ജെ പിയുടെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച ഹിമന്ത ബിശ്വ ശര്‍മ്മ സാമ്പത്തിക ഉപരോധങ്ങള്‍ ഒരു ചരിത്രമായി മാറിയിരിക്കുന്നുവെന്നും പറഞ്ഞു.

1

റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം വഴി മണിപ്പൂരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍ പി പി) ഒരു വിലയുമില്ലെന്നും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് പാഴാകുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പി സ്വന്തമായി രൂപീകരിക്കുന്ന അടുത്ത സര്‍ക്കാരില്‍ എന്‍ പി പിക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ബി ജെ പിയെപ്പോലെ എന്‍ പി പിക്ക് കേന്ദ്രത്തില്‍ സര്‍ക്കാരില്ല. അതിനാല്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നത് മണ്ടത്തരമായിരിക്കും, അസം മുഖ്യമന്ത്രി പറഞ്ഞു.

2

മണിപ്പൂരില്‍ എന്‍ പി പിക്ക് മന്ത്രിമാരുണ്ടായത് ബി ജെ പി കാരണമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ പി പി, ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിലും അംഗമാണ്. ഹിമന്ത ബിശ്വ ശര്‍മയാണ് ഇതിന്റെ കണ്‍വീനര്‍. മണിപ്പൂരിലും മേഘാലയയിലും ഇരു പാര്‍ട്ടികളും സഖ്യകക്ഷികളാണെങ്കിലും മണിപ്പൂരില്‍ ഒറ്റയ്ക്കാണ് ഇരു പാര്‍ട്ടികളും മത്സരിക്കുന്നത്.

3

60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് ഫെബ്രുവരി 28 നും മാര്‍ച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം എന്‍ പി പിയും ബി ജെ പിയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. മണിപ്പൂരില്‍ ബി ജെ പിയുമായുള്ള സഖ്യം വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം ആശ്രയിച്ചിരിക്കും സഖ്യരൂപീകരണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

4

മണിപ്പൂരിലെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 'വണ്‍മാന്‍ ഷോ' ആയിരുന്നുവെന്ന് സാങ്മ ആരോപിച്ചു. മുഖ്യമന്ത്രി ബിരേന്‍ സിംഗിനെതിരെ സാങ്മ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മണിപ്പൂരില്‍ ബി ജെ പി 60 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ പി പി 38 സീറ്റിലാണ് മത്സരിക്കുന്നത്. 2017 ല്‍ 28 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. ബി ജെ പിക്ക് കിട്ടിയത് 21 സീറ്റായിരുന്നു. നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവരുടെ പിന്തുണയില്‍ ബി ജെ പി സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+