ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ ആരുമായും സഖ്യം ചേരാം; മണിപ്പൂരില്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്
ഇംഫാല്‍: ബി ജെ പി സഖ്യം ഉപേക്ഷിച്ച് വരുന്ന പാര്‍ട്ടികളുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആലോചിക്കുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണെങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി), ജനതാദള്‍ യുണൈറ്റഡ് (ജെ ഡി യു) എന്നീ കക്ഷികളും മത്സരത്തിനുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഈ കക്ഷികള്‍ ബി ജെ പിയ്‌ക്കൊപ്പമാണെന്നും മണിപ്പൂരില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും ബാക്കി തീരുമാനങ്ങള്‍ മാര്‍ച്ച് 10 ന് ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍, ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ജയറാം രമേശ് പറഞ്ഞു. 2017 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല.

ബി ജെ പിയുടെ പണാധിപത്യമാണ് 2017 ല്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്നും ജയറാം രമേശ് പറഞ്ഞു. മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോന്തൗജം ഗോവിന്ദാസ് ഉള്‍പ്പെടെ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ വിട്ടുപോയി. ഉയര്‍ന്ന പണശക്തിയാണ് അവരെ ബി ജെ പിയിലേക്ക് വലിച്ചിഴച്ചത്, ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. ബി ജെ പിയിലേക്ക് ആളുകള്‍ കൂറുമാറുന്നത് കോണ്‍ഗ്രസിന്റെ പ്രശ്‌നമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് അവര്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദാഹരണത്തിന്, മേഘാലയയില്‍, മുകുള്‍ സാംഗ്മ സോണിയയെയും രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു. അസം കോണ്‍ഗ്രസില്‍ സുസ്മിത ദേവിന് എന്താണ് ലഭിക്കാത്തത്? അവള്‍ക്ക് എല്ലാം ഉണ്ടായിരുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം ഞങ്ങള്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. പക്ഷേ അവരുടെ മനസ് കൂറുമാറാന്‍ ഉറപ്പിച്ചു. മണിപ്പൂരില്‍, കടങ്ങള്‍ തീര്‍ത്ത് തരാമെന്ന് വാഗ്ദാനം ചെയ്താണ് പലരും ബി ജെ പിയില്‍ ചേര്‍ന്നതെന്ന് കേട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് അതിന് കഴിയില്ല. ഞങ്ങള്‍ അധികാരത്തിലില്ല, ജയറാം രമേശ് പറഞ്ഞു.

നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അറിയപ്പെടുന്ന മുഖങ്ങള്‍ വിട്ടുപോകുമ്പോഴും കോണ്‍ഗ്രസ് ഒരു വലിയ കേഡറും പിന്തുണാ അടിത്തറയും നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ദുര്‍ബലരായിരിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ ഞങ്ങള്‍ക്ക് ഒരു സര്‍ക്കാരില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ആസാമിലെ തരുണ്‍ ഗൊഗോയിയും മണിപ്പൂരിലെ ഇബോബി സിംഗും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങലെ പുരോഗതിയിലേക്ക് നയിച്ചിരുന്ന കാലമുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതാത് സംസ്ഥാനങ്ങളില്‍ കലാപം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന സമയത്താണ് ഇരുവരും വന്നത്. ഇരുവര്‍ക്കും 15 വര്‍ഷത്തെ കാലാവധിയുണ്ടായിരുന്നു. അവരുടെ സംസ്ഥാനങ്ങളെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാന്‍ രണ്ട് പേര്‍ക്കും കഴിഞ്ഞു. മണിപ്പൂരില്‍ കാര്യങ്ങള്‍ വളരെ പിരിമുറുക്കമായിരുന്നു, അത് പരിഹരിക്കാന്‍ അദ്ദേഹത്തിന് നാലഞ്ചു വര്‍ഷമെടുത്തു. ക്രമസമാധാന കാര്യത്തില്‍ ഇബോബി വളരെ കര്‍ക്കശക്കാരനായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.
Recommended Video

എന്നാല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നേട്ടത്തെയാണ് ബി ജെ പി ഇപ്പോള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റീസൈക്ലിംഗ്, റീപാക്കിംഗ്, റീബ്രാന്‍ഡിംഗ്, പേരുമാറ്റല്‍ എന്നീ നാല് കാര്യങ്ങളില്‍ ബി ജെ പി വിദഗ്ധരാണെന്നും അദ്ദേഹം പരിഹസിച്ചു. മണിപ്പൂരില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞിട്ടുണ്ട്. നാളെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം.












Click it and Unblock the Notifications