സേവ് മണിപ്പൂരുമായി ഇടതുമുന്നണി: 27ന് സംസ്ഥാനമൊട്ടാകെ ജനകീയ കൂട്ടായ്മ നടത്തുമെന്ന് ജയരാജന്‍
തിരുവനന്തപുരം: മണിപ്പൂര്‍ വിഷയത്തില്‍ വമ്പന്‍ പ്രതിഷേധത്തിന് ഇടതുമുന്നണി. കേരളമൊട്ടാകെ സേവ് മണിപ്പൂര്‍ എന്ന പേരിലാണ് എല്‍ഡിഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 27നാണ് ജനകീയ കൂട്ടായ്മ. 14 ജില്ലകളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഉച്ചയ്ക്ക് രണ്ട് വരെ പ്രതിഷേധ പരിപാടികള്‍ നടത്തും.
ഓരോ മണ്ഡലത്തിലെയും യോഗത്തില്‍ ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് തീരുമാനമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. മണിപ്പൂര്‍ കലാപം ഇന്ത്യയെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയ്ക്ക് മുന്നോടിയായി ഞായറാഴ്ച്ച എല്ലാ ജില്ലയിലും എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്.സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താനുള്ള കൂട്ടായ്മയാണിതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. അതിനായിട്ടാണ് ഏക സിവില്‍ കോഡിനെ കേന്ദ്രം ആയുധമാക്കിയിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഏക സിവില്‍ കോഡിനെതിരെ ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികളും മുന്നിട്ടിറങ്ങി പ്രതിഷേധിക്കും. മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മണിപ്പൂരിലെ സര്‍ക്കാരിന് സാധിക്കുന്നില്ല. അവിടെ മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
അതേസമയം കേരളത്തിന്റെ വികസനം ജനങ്ങളെ അറിയിക്കാന്‍ ദേശീയ-സംസ്ഥാന തലത്തില്‍ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി, നവംബര്‍ ഒന്ന് മുതല്‍ 7 വരെ കേരളീയ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയാണ് ഏക സിവില്‍കോഡ് പ്രഖ്യാപിച്ചത്. അതിന്റെ ഗൗരവം വര്‍ധിക്കുന്നത് അതുകൊണ്ടാണ്. വര്‍ഗീയ ധ്രുവീകരണത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം. കേന്ദ്രത്തിനെതിരെയുള്ള വ്യത്യസ്തമായ പാര്‍ട്ടികളുടെ ദേശീയ കൂട്ടായ്മാണ് ഇന്ത്യ. സിപിഎമ്മിന്റെ സംഭാവന അതിലുണ്ടാവും. മറ്റ് പാര്‍ട്ടികളുടെ നിലപാട് നോക്കിയല്ല സിപിഎം തീരുമാനമെടുക്കുന്നത്.
മതനിരപേക്ഷത സംരക്ഷിക്കാന്‍ സിപിഎം ശക്തമായ നിലപാടെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനത്തിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും അതിനെ നേരിടാന്‍ ഇടതുമുന്നണി തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications