Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂർ കത്തുന്നു; മൗനം തുടർന്ന് പ്രധാനമന്ത്രി, കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് പ്രതിപക്ഷം

ദില്ലി: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് ഉൾപ്പെടെ 10 പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയത്.

'ഞങ്ങൾ പ്രധാനമന്ത്രിയുടെ മറുപടിയ്ക്കായി കാത്ത് നിൽക്കുകയാണ്.
കോൺഗ്രസ്, ജെ ഡി യു, സി പി ഐ, സി പി എം, തൃണമൂൽ കോൺഗ്രസ്, എ എ പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ശിവസേന (യുബിടി), എൻ സി പി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികളാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയത്. ജൂൺ 20 ന് യുഎസിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു', വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

 modinew-
modi-

'22 വർഷം മുൻപ് 2001 ജൂൺ 18 ന് മണിപ്പൂരിൽ സംഘർഷം ഉണ്ടായി. പ്രക്ഷോഭകാരികൾ നിയമസഭാ സ്പീക്കറുടെ ബംഗ്ലാവും മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റും കത്തിച്ചു, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി എല്ലാ കക്ഷികളുടെയും ആവശ്യപ്രകാരം രണ്ടുതവണ സർവകക്ഷിയോഗം വിളിക്കുകയും സമാധാനത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു.

2001 ജൂൺ 24 ന് മണിപ്പൂരിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടു. സംഘർഷം അരങ്ങേറി 6 ദിവസത്തിന് ശേഷമായിരുന്നു അത്.വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എൽകെ അദ്വാനി സർവ്വകക്ഷി സംഘവുമായി ചർച്ച നടത്തി. പ്രധാനമന്ത്രി വാജ്പേയി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും സർക്കാരിന് പിന്തുണ വേണമെന്നും വീണ്ടും അഭ്യർത്ഥിച്ചു. എന്നാൽ ഇന്ന് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയുടെ സമയം തേടി കാത്ത് നിൽക്കുകയാണ്', ജയറാം രമേശ് പറഞ്ഞു.

'സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ് . കേന്ദ്രസർക്കാരിലാണ് ഞങ്ങൾക്ക് പ്രതീക്ഷ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനത്തിന് ശേഷവും സ്ഥിതിയിൽ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി എത്രയും പെട്ടെന്ന് പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണണം. പ്രധാനമന്ത്രി മൻകി ബാത്ത് അല്ല മണിപ്പൂരിനെ കുറിച്ച് (മണിപ്പൂർ കി ബാത്ത്) സംസാരിക്കണം', ജയറാം രമേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+