Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ ജീവനോടെ വേണോ, അതോ മൃതദേഹം മതിയോ?; മണിപ്പൂരിലെ ദാരുണ സംഭവത്തില്‍ വെളിപ്പെടുത്തല്‍

ദില്ലി: മണിപ്പൂരില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി അമ്മ. മകള്‍ക്ക് നേരിടേണ്ടി വന്ന ദാരുണമായ പീഡനെ കുറിച്ചാണ് ഇവര്‍ തുറന്ന് പറഞ്ഞത്. തന്റെ മകളെ കണ്ടെത്തുന്നതിനായി വിളിച്ച ഒരു ഫോണ്‍ കോളില്‍ തനിക്ക് കേള്‍ക്കേണ്ടി വന്നത് ഒരമ്മയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണെന്ന് ഇവര്‍ പറയുന്നു. ഒരു സ്ത്രീയായിരുന്നു ആ ഫോണ്‍ എടുത്തത്.

നിന്റെ മകളെ ജീവനോടെ വേണോ, അതോ അല്ലാതെ വേണോ വേണോ എന്നായിരുന്നു അപ്പുറത്തു നിന്നുള്ള ചോദ്യം. പിന്നീട് ഇവര്‍ അറിയുന്നത് മകള്‍ മരിച്ചുവെന്നാണ്. ഇംഫാലിലെ ഒരു കെട്ടിടത്തിന്റെ ചുവരില്‍ നിന്ന് മകളുടെ രക്തവും, മുടിയും ഒട്ടിച്ച് വെച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം മകളുടെ മൃതദേഹം ഇതുവരെയും കുടുംബത്തിന് ലഭിച്ചിട്ടില്ല. 'മകള്‍ മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അവള്‍ എന്നെങ്കിലും അവള്‍ തിരിച്ചുവരുമെന്നാണ് വിശ്വസിക്കുന്നത്. എന്റെ മകള്‍ മരിച്ചത് സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടിട്ടില്ല. അവളുടെ പിതാവ് ഇപ്പോഴും ആശുപത്രിയിലാണ്.

manipur-violence-2023

എന്റെ മകള്‍ക്ക് ദാരുണമായ ഇങ്ങനൊരു കാര്യം സംഭവിച്ചുവെന്ന് ഞാന്‍' വിശ്വസിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇവരുടെ മകളാണ് നേരത്തെ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെടുത്തിയത്. മെയ് അഞ്ചിന് ഈ പെണ്‍കുട്ടി അടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കലാപം തുടങ്ങി രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഈ സംഭവം.

കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികളെയും ഏഴ് പേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. ഇവരെ ഈ യുവാക്കള്‍ ചേര്‍ന്ന് മുറിയില്‍ അടച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വിട്ടയക്കാന്‍ ഇവര്‍ കരഞ്ഞ് പറഞ്ഞിരുന്നു. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ യുവാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ഈ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.

ഈ രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹം ഇംഫാലിലെ ജെഎന്‍ഐഎംഎസ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഉള്ളത്.തുടര്‍ച്ചയായ അക്രമങ്ങളെ തുടര്‍ന്ന് ഞാന്‍ ആശങ്കയിലായിരുന്നു. അതുകൊണ്ടാണ് മകളെ വിളിച്ചതെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഒരു സ്ത്രീയാണ് ഫോണ്‍ എടുത്തത്. തുടര്‍ന്നാണ് ആ ചോദ്യത്തെ എനിക്ക് നേരിടേണ്ടി വന്നത്. ഞാനൊരു ഹൃദ്രോഗിയാണ്. അതുകൊണ്ട് പല കാര്യങ്ങളും കുടുംബത്തിലുള്ളവര്‍ എന്നോട് പറഞ്ഞിരുന്നില്ല.

അതാണ് മക്കളെ നേരിട്ട് വിളിക്കാനുള്ള കാരണം. മണിപ്പൂരില്‍ എന്താണ് നടക്കുന്നതെന്ന് അവരോടായിരുന്നു ചോദിച്ചിരുന്നത്. തനിക്ക് അവരില്‍ നിന്ന് ഫോണ്‍ വരാതായതോടെയാണ്, മകളെ വിളിച്ച് നോക്കിയത്. പിന്നീടാണ് മകള്‍ക്ക് സംഭവിച്ച ദാരുണമായ കാര്യങ്ങള്‍ അറിഞ്ഞതെന്നും വയോധിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+