തലത്തല്ലിപ്പൊളിക്കുമെന്ന് പറഞ്ഞത് തെറ്റ്, കാര്ക്കശ്യമാകാമെന്ന് ഖട്ടാര്‍, കൗണ്ടറുമായി അമരീന്ദര്‍
ചണ്ഡീഗഡ്: കര്‍ഷകര്‍ക്കെതിരെയുള്ള ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകരുടെ തല തല്ലി പൊളിക്കണമെന്ന ഐഎഎസ് ഓഫീസറുടെ വാക്കുകള്‍ ശരിയായില്ല. അവിടെ അത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ല. എന്നാല്‍ കാര്ക്കശ്യമാകാം. നിയമവ്യവസ്ഥ പാലിക്കപ്പെടാന്‍ കാര്‍ക്കശ്യം നല്ലതാണെന്നും ഖട്ടാര്‍ പറഞ്ഞു. ആ ഓഫീസര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വേണം. അവര്‍ ആ വിഷയം എന്താണെന്ന് പരിശോധിക്കട്ടെ. ഡിജിപിയും ആ വിഷയം പരിശോധിക്കുന്നുണ്ട്. നിയമം കാക്കാന്‍ കാര്‍ക്കശ്യത്തോടെ പറയുന്ന ഇത്തരം കാര്യങ്ങളെ താന്‍ അംഗീകരിക്കുന്നുവെന്നും ഖട്ടാര്‍ പറഞ്ഞു.

കര്‍ഷകര്‍ക്കെതിരെ ശക്തമായ ലാത്തിച്ചാര്‍ജായിരുന്നു പോലീസ് നടത്തിയത്. ഇതിനിടെ പുറത്തുവന്ന വീഡിയോയിലാണ് കര്‍ണാലിലെ ജില്ലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ പോലീസുകാരോട് നിര്ദേശിക്കുന്നതുള്ളത്. ബിജെപി അധ്യക്ഷന്റെ വാഹന വ്യൂഹത്തെ തടയാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇതിന് കാരണമായി പോലീസ് പറഞ്ഞത്. പലരുടെയും തലപൊട്ടി ചോരയൊലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ക്രൂരമായ രീതിയിലാണ് കര്‍ഷകരെ പോലീസ് നേരിട്ടതെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. കര്‍ഷകര്‍ ഇതേ തുടര്‍ന്ന് ഹൈവേകളെല്ലാം തടസ്സപ്പെടുത്തിയിരുന്നു. താലിബാന് സ്വഭാവമുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നായിരുന്നു രാകേഷ് ടിക്കായത്ത് തുറന്നടിച്ചത്.
്അതേസമയം ഈ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പത്തോളം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഒരാള്‍ മരിക്കുകയും ചെയ്തു. ഇത് ഹൃദയാഘാതം മൂലമാണെന്ന് പോലീസ് പറഞ്ഞു. ഈ ബാരിക്കേഡുകള്‍ മറികടക്കാന്‍ അവരെ അനുവദിക്കരുത്. എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് കര്‍ഷകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്താം. ഒരു പ്രതിഷേധക്കാരെയെങ്കിലും ഇവിടെ കണ്ടാല്‍ തല തല്ലിപ്പൊളിക്കണമെന്നും ആയുഷ് സിന്‍ഹ വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ കര്‍ണാല്‍ ജില്ലാ മജിസ്ട്രേറ്റ് നിഷാന്ത് യാദവ് ക്ഷമ ചോദിച്ചിരുന്നു. ആ വാക്കുകള്‍ തെറ്റായി പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്റെ ഉദ്ദേശം നല്ലതായിരുന്നുവെന്നും നിഷാന്ത് യാദവ് പറഞ്ഞു.
ചില വാക്കുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട് കര്‍ണാടക ഭരണകൂടത്തിന്റെ തലവനെന്ന നിലയില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ ആ ഉദ്യോഗസ്ഥന് ആത്മാര്‍ത്ഥയുള്ളയാളാണ്. ആവേശത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുപോയതാണ്. അങ്ങനെ പറയാന്‍ പാടില്ല. എന്നാല്‍ സദുദേശപരമായി പറഞ്ഞതാണെന്നും നിഷാന്ത് യാദവ് പറഞ്ഞു. ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും സാരമായി തന്നെ പരിക്കേറ്റതോടെയാണ് കര്‍ഷകര്‍ റോഡുകളും ഹൈവേകളും തടസ്സപ്പെടുത്തിയത്. രണ്ട് മണിക്കൂറോളമാണ് ഗതാഗതം തടസപ്പെടുത്തിയത്. ഇത്തരം പ്രതിഷേധങ്ങളിലൂടെ അവര്‍ക്ക് യാതൊന്നും നേടാന്‍ സാധിക്കില്ലെന്ന് കര്‍ഷകര്‍ മനസ്സിലാക്കണമെന്ന് ഖട്ടാര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ഈ കര്‍ഷകരോട് യാതൊരു ദയയും ഇല്ല. ഇവരെ കര്‍ശനമായി തന്നെ നേരിടണമെന്ന് തന്നെ ഫോണില്‍ വിളിച്ച് പലരും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഞങ്ങള്‍ ക്ഷമ കാണിക്കുകയാണ്. കാരണം അവര്‍ ഞങ്ങളുടെ ജനങ്ങളാണെന്നും ഖട്ടാര്‍ പറഞ്ഞു. കര്‍ഷകര്‍ ഇന്ന് യോഗം ചേര്‍ന്ന് രണ്ട് ലക്ഷം രൂപ ക്രൂരമായ ലാത്തിച്ചാര്‍ജിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഈ പണം നല്‍കണമെന്നാണ് ആവശ്യം. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നും, ബന്ധുവിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണാല്‍ സെക്രട്ടേറിയേറ്റില്‍ ഖെരാവോ നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.
Recommended Video
ഇതിനിടെ ഖട്ടാറിന് മറുപടിയുമായി അമരീന്ദര്‍ സിംഗ് രംഗത്ത് വന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ ലഡു നല്‍കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷകരെയല്ല പിന്‍വലിക്കേണ്ടത്, കാര്‍ഷിക നിയമത്തെയാണെന്നും അമരീന്ദര്‍ പറഞ്ഞു. നേരത്തെ കരിമ്പ് കര്‍ഷകരുടെ സമരത്തെ ചൂണ്ടിക്കാണിച്ച് അമരീന്ദറിനെ പരിഹസിച്ചിരുന്നു ഖട്ടാര്‍. എന്നാല്‍ ഇത് പരിഹരിച്ച ശേഷം കര്‍ഷകരുമായി ലഡ്ഡു പങ്കിടുന്ന ചിത്രവും അമരീന്ദര്‍ പങ്കുവെച്ചു. കര്‍ഷകരുടെ ക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ എപ്പോഴുമുണ്ടാവും. ആ നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഇതുപോലെ ലഡ്ഡു ഖട്ടാറുമായി പങ്കിടാമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications