Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹറന്‍പൂരില്‍ മോദിയെ 'വെട്ടിയ' മസൂദ് തന്നെ താരം

ലഖ്‌നൊ: പബ്ലിസിറ്റി പോസിറ്റീവായാലും നെഗറ്റീവായാലും സംഗതി പബ്ലിസിറ്റി തന്നെ എന്നാണ് മാനേജ്‌മെന്റ് തിയറി. രാഷ്ട്രീയത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്നാണ് സഹറന്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച് 'കുപ്രസിദ്ധനായ' കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദാണ് സഹറന്‍പൂരിലെ താരം.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ മസൂദിന് പാര്‍ട്ടി അണികള്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. മാധ്യമങ്ങള്‍ സഹറന്‍പൂരിനെ ഒരു ഹോട്ട് സീറ്റാക്കി മാറ്റി എന്നാണ് മസൂദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. മോദി എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ചെയ്‌തോട്ടെ തങ്ങള്‍ക്ക് അതിനെല്ലാം മറുപടിയുണ്ട്. തനിക്കെതിരായ സി ഡി വ്യാജമായി ഉണ്ടാക്കിയതാണെന്നും മസൂദ് ആരോപിച്ചു.

imran-masood

ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ വെട്ടി നുറുക്കുമെന്ന് പ്രസംഗിച്ചതിനാണ് മസൂദിനെ പോലീസ് അറസ്റ്റ് ചെയ്തത്. മസൂദിന്റെ പ്രസംഗം ഇന്റര്‍നെറ്റിലും പ്രചരിച്ചിരുന്നു. ഗുജറാത്തല്ല ഉത്തര്‍ പ്രദേശ്. ഉത്തര്‍ പ്രദേശിനെ ഗുജറാത്താക്കാന്‍ ശ്രമിച്ചാല്‍ മോദിയെ വെട്ടിനുറുക്കും എന്നായിരുന്നു മസൂദിന്റെ വാക്കുകള്‍.

സഹറന്‍പൂരിലെ ഏതാണ്ട് 40 ശതമാനം വോട്ടര്‍മാര്‍ മുസ്ലിങ്ങളാണ്. മസൂദ് തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. തങ്ങള്‍ മസൂദിന് തന്നെ വോട്ടുചെയ്യും എന്നാണ് വോട്ടര്‍മാരില്‍ പലരും പറയുന്നത്. മസൂദിന് പുറമേ ബി എസ് പി നേതാവും എം പിയുമായ ജഗദീഷ് സിംഗ് റാണയും മോദിക്കെതിരെ രംഗത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+