Get Updates
Get notified of breaking news, exclusive insights, and must-see stories!

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ 23 വയസുള്ള ഇലക്ട്രീഷ്യന്‍, ഭീകരപ്രവര്‍ത്തനം ആരംഭിച്ചത് 2017ല്‍

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ജെയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകനായ മുദാസിര്‍ അഹമ്മദ് ഖാനാണ് ആക്രമണത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം. മോഹദ് ഭായി എന്നറിയപ്പെടുന്ന ഇയാള്‍ ആണ് പുല്‍വാമയില്‍ നാല്‍പതിലധികം ഭീകരരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

23 വയസുള്ള ഡിഗ്രി വിദ്യാഭ്യാസമുള്ള ഖാന്‍ ഇലക്ട്രീഷ്യനായാണ് ജോലി ചെയ്യുന്നത്. കാശ്മീരിലെ പുല്‍വാമയില്‍ ആണ് ഇയാള്‍ വളര്‍ന്നത്. സ്‌ഫോടനത്തിനായുള്ള വാഹനവും സ്‌ഫോടക വസ്തുക്കളും ഖാനാണ് സംഘടിപ്പിച്ച് നല്‍കിയതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രാലിലെ മിര്‍ മോഹല്ലയില്‍ താമസക്കാരനായ ഖാന്‍ 2017ലാണ് ജെയ്ഷ് ഇ മുഹമ്മദില്‍ ചേര്‍ന്നത്. ജെയ്്ഷ് ഇ മുഹമ്മദിന്റെ നൂര്‍ മുഹമ്മദ് കീഴിലായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.

Pulwama attack

കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് ഇയാളാണെന്നാണ് കരുതുന്നത്. 2017 ഡിസംബറില്‍ നൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുദാസിര്‍ വീട് വിട്ട് പോകുകയും തുടര്‍ന്ന് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുകയുമായിരുന്നു. ബിരുദത്തിന് ശേഷം ഐടിഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്‌സും ഖാന്‍ പഠിച്ചു. സുന്‍ജാവനില്‍ 2018 ഫെബ്രുവരിയിലുണ്ടായ ഭീകരാക്രമണത്തിലും ഖാന്‍ പങ്കെടുത്തെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+