'ഞങ്ങള്‍ മുസ്ലീം രാഷ്ട്രം ആവശ്യപ്പെട്ടാലോ'; ഹിന്ദുരാഷ്ട്രവാദികളോട് മൗലാന തൗക്കീര്‍ റാസ
പ്രധാനമന്ത്രി നരേന്ദ്ര മോദി ധൃതരാഷ്ട്രര്‍ ആണ്. ഘര്‍ വാപസിയുടെ പേരില്‍ മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു സംഘടനകള്‍ പ്രലോഭിപ്പിച്ചിരിക്കുന്നു

ലഖ്‌നൗ: ഹിന്ദു രാഷ്ട്രം വേണം എന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന തൗക്കീര്‍ റാസ. 'നാളെ നമ്മുടെ യുവാക്കള്‍ മുസ്ലീം രാഷ്ട്രം ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ എന്തായിരിക്കപം അവസ്ഥ എന്നും അദ്ദേഹം ചോദിച്ചു.
ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജില്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്നും മൗലാന തൗക്കീര്‍ റാസ ചോദിച്ചു. സിഖ് മതപ്രഭാഷകന്‍ അമൃതപാല്‍ സിംഗ് ഉന്നയിച്ച ഖാലിസ്ഥാന് വേണ്ടിയുള്ള സമീപകാല മുറവിളികളെ അദ്ദേഹം അപലപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ധൃതരാഷ്ട്രര്‍ ആണ് എന്നും ഘര്‍ വാപ്‌സിയുടെ പേരില്‍ മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു സംഘടനകള്‍ പ്രലോഭിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 10 ലക്ഷം മുസ്ലീം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നും മൗലാന തൗക്കീര്‍ റാസ പറഞ്ഞു.
2014-ന് മുമ്പ് പൊട്ടിത്തെറിച്ചിരുന്ന ആ ബോംബുകള്‍ എവിടെപ്പോയെന്നും അന്ന് മുസ്ലീങ്ങള്‍ തീവ്രവാദികളായിരുന്നുവെങ്കില്‍, ആ ബോംബുകള്‍ ഇപ്പോള്‍ എവിടെയാണ് എന്നും അദ്ദേഹം ചോദിച്ചു. മുസ്ലീങ്ങള്‍ ഒരിക്കലും തീവ്രവാദികളായിരുന്നില്ല. വാസ്തവത്തില്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നവര്‍ മുസ്ലീങ്ങള്‍ക്കെതിരെ ഹിന്ദുക്കളെ ഭയപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് തന്റെ സര്‍ക്കാരില്‍ ഒരു കലാപവും ഉണ്ടായിട്ടില്ല എന്നാണ്. ഇത് ശരിയാണ് എന്നും അതിന് യഥാര്‍ത്ഥ കാരണം ഇതെല്ലാം നിങ്ങള്‍ ആയിരുന്നു ചെയ്തിരുന്നത് എന്നതാണ് എന്നും മൗലാന തൗഖീര്‍ റാസ പറഞ്ഞു.












Click it and Unblock the Notifications