കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ വേട്ടയാടുന്നെന്ന് ഗാംഗുലി

Google Oneindia Malayalam News

കൊല്‍ക്കത്ത: മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ് എന്ന് മലയാളി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന മുന്‍ സുപ്രീം കോടതി ജഡ്ജി എ കെ ഗാംഗുലി. വിഷയത്തില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ കുറ്റവാളിയെ എന്ന പോലെ വേട്ടയാടുകയാണ് ചെയ്യുന്നത്. ഇത്തരമൊരു ആരോപണം ജീവിതത്തില്‍ നേരിടേണ്ടിവരുമെന്ന് കരുതിയിരുന്നില്ല.

പീഡനക്കേസുമായി ബന്ധപ്പെട്ട് നേരത്തെയും ജസ്റ്റിസ് ഗാംഗുലി പത്രപ്രവര്‍ത്തകര്‍ക്ക് നേരെ രംഗത്തുവന്നിരുന്നു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്നും രാജിവെക്കുമോ എന്ന് ചോദിച്ച പത്രക്കാരോടാണ് ഗാംഗുലി കയര്‍ത്തു സംസാരിച്ചത്. രാജിവെക്കുമോ എന്ന കാര്യം നിങ്ങളോട് പറയേണ്ട കാര്യമില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല.

akganguly

സുപ്രീം കോടതി നിയോഗിച്ച കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ സത്യവാങ്മൂലം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി അന്വേഷിച്ച മൂന്നംഗ കമ്മീഷന്‍ പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഗാംഗുലി കുറ്റം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് ദില്ലി പോലീസ്.

പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്നും ഗാംഗുലിയെ പുറത്താക്കണം എന്ന് ബി ജെ പിയും ആവശ്യപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഗാംഗുലിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു.

English summary
Former Supreme Court judge A K Ganguly yesterday said he was being hounded like a criminal by the media,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X