ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വര്‍ഷത്തില്‍ വീട്ടുതടങ്കലില്‍; മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍. അവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നാണ് താന്‍ വീട്ടുതടങ്കലിലായതെന്ന അവര്‍ പറഞ്ഞു. തനിക്കൊപ്പം നിരവധി പിഡിപി നേതാക്കളും തടങ്കലിലാണെന്നും മെഹബൂബ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തിലാണ് തങ്ങളെ വീട്ടുതടങ്കലില്‍ ആക്കിയതെന്നും മെഹബൂബ ആരോപിച്ചു.
ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ശ്രീനനഗറിലെ തന്റെ വീടിന്റെ വാതില്‍ പൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങളും മെഹബൂബ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ വികാരത്തെ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പിഡിപിയുടെ പല നേതാക്കളെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവരെല്ലാം ഇപ്പോള്‍ പോലീസ് സ്റ്റേഷനിലാണ്. അതിന് ശേഷമാണ് തന്നെ വീട്ടുതടങ്കലിലാക്കിയത്.

കശ്മീര്‍ സാധാരണ നിലയിലേക്ക് വന്നതായുള്ള കേന്ദ്ര സര്‍ക്കാര്‍ പൊള്ളയായ അവകാശവാദങ്ങള്‍ തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. ഭ്രാന്ത് പിടിച്ചവരെ പോലെയാണ് അവരുടെ നടപടികളെന്നും മെഹബൂബ ട്വീറ്റ് ചെയ്തു. ഒരുവശത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആഘോഷിക്കാന്‍ സര്‍ക്കാര്‍ പറയുകയും, മറുവശത്ത് സേനയെ ഉപയോഗിച്ച് ജനങ്ങളുടെ യഥാര്‍ത്ഥ വികാരത്തെ അടിച്ചമര്‍ത്തുകയാണെന്നും മെഹബൂബ ആരോപിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവത്തിലെ വാദം കേള്‍ക്കുമ്പോള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കോടതി പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മെഹബൂബ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ സമാധാനപരമായി പരിപാടികള്‍ നടത്താന്‍ പിഡിപി അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ അത് തള്ളി. പകരം പിഡിപി നേതാക്കള്‍ക്കെതിരെ രാത്രിയില്‍ തന്നെ നടപടിയെടുക്കുകയാണ് ചെയ്തതെന്ന് മെഹബൂബ ആരോപിച്ചു. മുന്‍ മന്ത്രിമാരായ അബ്ദുള്‍ റഹ്മാന് വീരി, നയീം അക്തര്‍, ആസിയ നഖാഷ്, പിഡിപി ജനറല്‍ സെക്രട്ടറി ഗുലാം നഹി ലോണെ ഹാന്‍ജുര, ജനറല്‍ സെക്രട്ടറി മെഹബൂബ് ബേഗ്, ജില്ലാ പ്രസിഡന്റ് ബുദ്ഗാം മുഹമ്മദ് യാസിന് ഭട്ട് എന്നിവര്‍ വീട്ടുതടങ്കലിലാണെന്ന് പിഡിപി വക്താവ് ആരോപിച്ചു.
പാര്‍ട്ടി വക്താവ് സയ്യിദ് സുഹൈല്‍ ബുഖാരി, യൂത്ത് പ്രസിഡന്റ് വഹീദ് ഉര് റഹ്മാന് പാര, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് കോഹ്ഷീന്, അബ്ദുള്‍ റൗഫ് ഭട്ട്, ശ്രീനഗര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖയൂം ഭട്ട് എന്നിവരെല്ലാം വിവിധ പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് ആരോപിച്ചു. ഷെരെ കശ്മീരിന് സമീപത്തുള്ള പിഡിപി ആസ്ഥാനത്തേക്കുള്ള റോഡ് അടച്ചിരിക്കുകയാണ്. ഓഫീസിലേക്ക് സ്റ്റാഫുകളെ പോലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും പിഡിപി വക്താവ് പറഞ്ഞു.
അതേസമയം നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആസ്ഥാനവും അടച്ചതായും, ആരെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷം കശ്മീരിലെ സാഹചര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന കേന്ദ്രത്തിന്റെ പൊള്ളയായ വാദങ്ങള്‍ ഇതോടെ പൊളിഞ്ഞുവെന്നും എന്‍സി പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications