Get Updates
Get notified of breaking news, exclusive insights, and must-see stories!

മീടൂ: കോണ്‍ഗ്രസും വിവാദത്തിലേക്ക്, മുന്‍ മന്ത്രി ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്തെന്ന് ആരോപണം!

ദില്ലി: മീടൂ ക്യാമ്പെയിനില്‍ കോണ്‍ഗ്രസും വിവാദത്തിലേക്ക്. യുപിഎ സര്‍ക്കാരിലെ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. വനിതാ മാധ്യമപ്രവര്‍ത്തകയാണ് കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. മാധ്യമപ്രവര്‍ത്തക സോണാല്‍ കെല്ലോഗാണ് മീടൂ ക്യാമ്പെയിനില്‍ ഒടുവില്‍ ആരോപണമുന്നയിച്ചിട്ടുള്ളത്.

തന്റെ വെബ്സൈറ്റായ ഡെയ് ലി ഓയിലാണ് കരുത്തനായ കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് വെളിപ്പെടുത്തലുള്ളത്. എംജെ അക്ബറിനെതിരെ നിരവധി സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് മീടൂ ക്യാമ്പെയിനില്‍ സൊണാലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ഈ സംഭവത്തിലെ പ്രത്യേകത.

പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോള്‍!

പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോള്‍!

ആരോപണവിധേയനായ മന്ത്രി തലവനായി നടക്കുന്ന ഒരു പരിപാടി റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുതമല ലഭിച്ചിരുന്നു. ഈ സമയത്തായിരുന്നു മുന്‍ മന്ത്രിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് സോണാല്‍ പറയുന്നു. അദ്ദേഹം മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനുമായിരുന്നു. ദില്ലിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദത്തിന് ഇംഗ്ലണ്ടിലേക്ക് പോയെന്നും സോണാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

 അഭിവാദനം ചെയ്യുന്നത് ചുംബിച്ചുകൊണ്ട്!!

അഭിവാദനം ചെയ്യുന്നത് ചുംബിച്ചുകൊണ്ട്!!


ഓരോ തവണ കാണുമ്പോഴും ചുംബിച്ചുകൊണ്ടാണ്ട് അഭിവാദനം ചെയ്തിരുന്നതെന്നും സോണാല്‍ പറയുന്നു. ഞാന്‍ കരുതിയത് ഇത് ദില്ലിയിലെ രീതിയാണെന്നായിരുന്നു. ഗുജറാത്തില്‍ രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകളെ കെട്ടിപ്പിടിച്ചോ ചുംബിച്ചോ അഭിവാദനം ചെയ്യാറില്ല. തന്റെ മുഖം കയ്യിലെടുത്ത് ചുണ്ടില്‍ ചുംബിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതെന്നാണ് സോണാല്‍ വെബ്സൈറ്റില്‍ കുറിച്ചിട്ടുള്ളത്.

എംപിയുടെ ബംഗ്ലാവില്‍ വെച്ച്

എംപിയുടെ ബംഗ്ലാവില്‍ വെച്ച്


2014ല്‍ ദില്ലിയിലെ എംപിയുടെ ബംഗ്ലാവില്‍ വച്ചും കോണ്‍ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയെന്നും സൊണാല്‍ പറയുന്നു. സംസാരിക്കുന്നതിനിടെ അദ്ദേഹം ബാത്ത്റൂമിലേക്ക് പോയെന്നും പോകുന്ന വഴിക്ക് തന്റെ നെഞ്ചില്‍ കയ്യമര്‍ത്തിയെന്നും അവര്‍ കുറിക്കുന്നു. എന്നെ തൊടരുതെന്ന് ഒച്ചവെച്ചതോടെ എന്ത് കൊണ്ട് എന്ന ചോദ്യമാണ് മുന്‍ മന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നും സൊണാല്‍ വെളിപ്പെടുത്തുന്നു.

 എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല...

എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല...

ആ സംഭവത്തിന് ശേഷം ഒരിക്കല്‍പ്പോലും മന്ത്രിയെ കണ്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അനുഭവങ്ങള്‍ സുഖകരമല്ലാത്തതിനാല്‍ ആണ് അത് ചെയ്യാത്തതെന്നും സൊണാല്‍ വ്യക്തമാക്കി. ഇതാണ് പരസ്യമായി മന്ത്രിക്കെതിരെ സംസാരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയതെന്നും അവര്‍ പറയുന്നു. എന്നാല്‍ മീടൂ ക്യാമ്പെയിന് പ്രചാരമാര്‍ജ്ജിച്ചതോടെ നിശബ്ദത പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കി, അതുകൊണ്ടാണ് ഈ വെളിപ്പെടുത്തലെന്നും സൊണാല്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+