ഗോവയില്‍ പുതിയ സഖ്യം; ബിജെപിയെ വിട്ട് തൃണമൂലിനെ പിടിച്ച് എംജിപി... ജിഎഫ്പി കോണ്‍ഗ്രസിനൊപ്പം

പനാജി: ബംഗാളിന് ശേഷം മമത ബാനര്‍ജി നോട്ടമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. അടുത്ത ഫെബ്രുവരിയിലാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബിജെപിക്കൊപ്പമുണ്ടായിരുന്ന രണ്ടു പ്രാദേശിക കക്ഷികള്‍ അവരെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പവും മറ്റൊരു പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പവും ചേര്‍ന്നു.

ഇതോടെ ഗോവയില്‍ പച്ച പിടിക്കാനുള്ള ശ്രമം വിജയം കാണുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഒരു സീറ്റോ, പഞ്ചായത്തംഗമോ തൃണമൂല്‍ കോണ്‍ഗ്രസിന് ഗോവയില്‍ ഇല്ല. ആദ്യമായി അവരെത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ്. ഈ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യമല്ല തൃണമൂലിന്, പകരം അധികാരം പിടിക്കുക എന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ആദ്യ വരവില്‍ തന്നെ അധികാരം പിടിക്കാന്‍ തൃണമൂലിന് സാധിച്ചാല്‍ അത് ചരിത്രമായി മാറും. തൃണമൂലില്‍ പ്രതീക്ഷയുണ്ട് എന്നാണ് പ്രാദേശിക കക്ഷി സഖ്യം ചേര്‍ന്നതിലൂടെ തെളിയുന്നത്. മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) യാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് ഇന്ന് പ്രഖ്യാപിച്ചത്. നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്നുവെങ്കിലും ഇപ്പോള്‍ ബിജെപിയുടെ നിശിത വിമര്‍ശകരാണ് എംജിപി.

2

മനോഹര്‍ പരീക്കര്‍ നേതൃത്വം നല്‍കിയിരുന്ന ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു എംജിപി നേതാവ് സുധിന്‍ ധവ്‌ലിക്കര്‍. തൃണമൂലുമായി സഖ്യം ചേരാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് അദ്ദേഹം ഇന്ന് പ്രഖ്യാപിച്ചു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഗോവയിലെ മുതിര്‍ന്ന നേതാവുമായ ലുസിനോ ഫലീറോയെ സമീപത്ത് ഇരുത്തിയായിരുന്നു പ്രഖ്യാപനം. സീറ്റ് വിഭജനം, മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നീ കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കുമെന്നും സുധിന്‍ പറഞ്ഞു.

3

2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റില്‍ ജയിച്ചിരുന്നു എംജിപി. മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിയായതോടെ ബിജെപി അടുത്ത മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ നിയമിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ ഇദ്ദേഹത്തിന്റെ നിയമനം എംജിപിക്ക് തീരെ പിടിച്ചിരുന്നില്ല. തുടര്‍ന്ന് സഖ്യം വിടുകയായിരുന്നു എംജിപി. തൊട്ടുപിന്നാലെ എംജിപിയുടെ രണ്ടു എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.

4

ബിജെപി വലിയ ഓഫറുകള്‍ നല്‍കി ഞങ്ങളുടെ എംഎല്‍എമാരെ ചാടിക്കുകയാണ് ചെയ്തതെന്ന് എംജിപി ആരോപിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും ബിജെപി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു അവര്‍. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മറ്റു പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ എംജിപി ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസും എഎപിയും മുഖം തിരിച്ചപ്പോഴാണ് മമതയുമായി അടുത്തതും സഖ്യം പ്രഖ്യാപിച്ചതും.

5

തൃണമൂല്‍ കോണ്‍ഗ്രസ് ആരുമായും സഖ്യത്തിന് തയ്യാറാണെന്നും ബിജെപിയെ പരാജയപ്പെടുത്തല്‍ മാത്രമാണ് ലക്ഷ്യമെന്നും നേരത്തെ മമത വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം മമത ബാനര്‍ജി ഗോവ സന്ദര്‍ശിച്ച വേളയില്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ നഫീസ അലി, ടെന്നിസ് താരം ലിയാണ്ടര്‍ പേസ് എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് എംജിപി തൃണമൂലമായുള്ള സഖ്യത്തെ കുറിച്ച് ആലോചിച്ചത്.

6

ഗോവയിലെ മറ്റൊരു പ്രാദേശിക പാര്‍ട്ടിയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി). ഇവരെയും കൂടെ നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ജിഎഫ്പിയില്‍ ഭിന്നത ഉടലെടുത്തു. ഒരു വിഭാഗം തൃണമൂലിനൊപ്പം ചേരാം എന്ന് അഭിപ്രായപ്പെട്ടു. മറുവിഭാഗം എതിര്‍ക്കുകയും ചെയ്തു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കിരണ്‍ കണ്ടോല്‍ക്കര്‍ തൃണമൂലില്‍ ചേരുകയും ഔദ്യോഗിക പക്ഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.

സന്തോഷം നിറച്ച് നൈല ഉഷ; പ്രിയ നടിയുടെ രസകരമായ ചിത്രങ്ങള്‍

7

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ബിജെപിക്ക് 13 സീറ്റ് ലഭിച്ചു. എന്നാല്‍ ജിഎഫ്പി, എംജിപി എന്നീ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹകരണത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ചെയ്തത്. പിന്നീട് എംജിപിയിലെ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും ബിജെപിയിലേക്ക് കളംമാറുന്നതിനും ഗോവ സാക്ഷിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+