Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് നിര്‍മാണം പരിശോധിക്കാന്‍ മന്ത്രി നേരിട്ടെത്തി! പരിശോധന പുലര്‍ച്ചെ രണ്ടിനും നാലിനും, മന്ത്രി ആര്

പുലര്‍ച്ചെ രണ്ടിനും നാലിനും റോഡ് നിര്‍മാണം വിലയിരുത്താന്‍ സിറ്റി മേയര്‍ക്കും ബിബിഎംപി കമ്മീഷണര്‍ക്കുമൊപ്പം നേരിട്ടെത്തിയത്

ബെംഗളൂരു: മഴമൂലമുള്ള വെള്ളക്കെട്ടുകൊണ്ട് ബെംഗളൂരു നഗരത്തിലെ റോഡുകള്‍ കേടായതോടെ നിര്‍മാണം വിലയിരുത്താന്‍ മന്ത്രി നേരിട്ടെത്തി. ബെംഗളൂരു വികസന മന്ത്രി കെ ജെ ജോര്‍ജാണ് പുലര്‍ച്ചെ രണ്ടിനും നാലിനും റോഡ് നിര്‍മാണം വിലയിരുത്താന്‍ സിറ്റി മേയര്‍ക്കും ബിബിഎംപി കമ്മീഷണര്‍ക്കുമൊപ്പം നേരിട്ടെത്തിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് റോഡ് നിര്‍മാണം പരിശോധിക്കാന്‍ മന്ത്രി നേരിട്ടെത്തുന്നത്. ഇതോടെയാണ് റോഡിലെ കുഴിയടയ്ക്കുന്ന ജോലികള്‍ നേരിട്ടെത്തി പരിശോധിച്ചത്. 15 ദിവസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയിട്ടുള്ള നിര്‍ദേശം.

സിറ്റി മേയര്‍ സമ്പത്ത് രാജ്, ബിബിഎംപി കമ്മീഷണര്‍ മഞ്ജുനാഥ് പ്രസാദ് എന്നിവര്‍ക്കൊപ്പം ചാലൂക്യ സര്‍ക്കിളിലെത്തിയ മന്ത്രി കെ ജെ ജോര്‍ജ് നോര്‍ത്ത്- സെന്‍ട്രല്‍ ബെംഗളൂരു, ആര്യാ നഗര്‍ എന്നിവിടങ്ങളിലെ റോഡ് നിര്‍മാണമാണവും നിരീക്ഷിച്ചു. ബെംഗളൂരുവില്‍ മഴയെത്തുടര്‍ന്ന് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിന് പിന്നാലെയാണ് നിര്‍മാണ പ്രവൃത്തികള്‍.

highway-17

ബെംഗളൂരുവിലെ റോഡുകള്‍ രാജ്യത്തെ മികച്ച റോഡുകളാക്കി മാറ്റുന്നതിനായി അനുവദിച്ച സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുന്നതിന് രാത്രിയും പകലും നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയാണെന്ന് മന്ത്രിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് കണ്ണില്‍പ്പൊടിയിടാനുള്ള സര്‍ക്കാരിന്‍റെ തന്ത്രം മാത്രമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+