Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍.... പറഞ്ഞത് ഇങ്ങനെ, അനന്യയെ 3 മണിക്കൂര്‍ വിറപ്പിച്ച് എന്‍സിബി

മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപക്ഷ മുംബൈ ഹൈക്കോടതിയില്‍. കടുത്ത ആരോപണങ്ങളാണ് എന്‍സിബിക്കെതിരെ ആര്യന്റെ അഭിഭാഷകര്‍ ഉന്നയിച്ചിരിക്കുന്നത്. തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ട് എന്‍സിബി തെറ്റിദ്ധരിച്ചെന്നാണ് ജാമ്യാപേക്ഷയില്‍ ആര്യന്‍ പറയുന്നത്. ക്രൂയിസ് ഷിപ്പിലെ കേസില്‍ കുടുക്കാനായി തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉപയോഗിക്കുകയാണെന്ന് ആര്യന്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഇന്നലെയാണ് ആര്യന്‍ കോടതിയെ കേസില്‍ സമീപിച്ചത്. എന്നാല്‍ നാല് ദിവസം കൂടി ആര്യന്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പാണ്. ജാമ്യാപേക്ഷ ഒക്ടോബര്‍ 26നാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഏറ്റവും മികച്ച അഭിഭാഷകര്‍ വന്നിട്ടും ആര്യന് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.

1

തന്റെ കൈയ്യില്‍ നിന്ന് മയക്കുമരുന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. കേസില്‍ അറസ്റ്റിലായ മറ്റുള്ളവരുമായി തനിക്ക് ബന്ധമൊന്നുമില്ല. ആകെയുള്ള ബന്ധം അര്‍ബാസ് മെര്‍ച്ചന്റും ആച്ചിത് കുമാറും തമ്മിലാണെന്ന് ആര്യന്‍ പറഞ്ഞു. കേസില്‍ ഇരുപത് പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിന് എത്രയോ മുമ്പുള്ളതാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍. എന്‍സിബിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല ഈ വിവരങ്ങള്‍ ലഭിച്ചത്. ഒരു ഗൂഢാലോചനയും ഇതുമായി ബന്ധപ്പെടുത്താനാവില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം ജാമ്യം നിഷേധിച്ച സ്‌പെഷ്യല്‍ കോടതിയുടെ നടപടിയെയും ആര്യന്‍ ചോദ്യം ചെയ്തു.

ഒരു വ്യക്തി സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയായത് കൊണ്ട് മാത്രം അയാള്‍ തെളിവ് നശിപ്പിക്കുമെന്ന് പറയാനാവില്ലെന്നും ആര്യന്‍ പറയുന്നു. ആര്യനും അര്‍ബാസ് മെര്‍ച്ചന്റും ആര്‍തര്‍ റോഡിലുള്ള ജയിലിലാണ് ഉള്ളത്. അതേസമയം ബോളിവുഡ് നടി അനന്യ പാണ്ഡെയെ മൂന്ന് മണിക്കൂറോളമാണ് എന്‍സിബി ചോദ്യം ചെയ്തത്. അനന്യ കേസുമായി സഹകരിക്കുന്നുണ്ടെന്ന് എന്‍സിബി പറയുന്നു. നടിയോട് തിങ്കളാഴ്ച്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്‍സിബി. അനന്യയോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്ന് എന്‍സിബി പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ തന്നെ ഹാജരാവാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അനന്യയെ എന്‍സിബി ചോദ്യം ചെയ്തത്. പിതാവ് ചങ്കി പാണ്ഡെയ്‌ക്കൊപ്പമായിരുന്നു അനന്യ എത്തിയത്. സൗത്ത് മുംബൈയിലെ എന്‍സിബിയുടെ ഓഫീസിലാണ് അനന്യയും പിതാവും ചേര്‍ന്ന് ത്തെിയത്. നാല് മണിക്കൂറിനടുത്ത് എന്‍സിബി ഓഫീസില്‍ ഇവരുണ്ടായിരുന്നു. ആര്യന് വേണ്ടി അനന്യ മയക്കുമരുന്ന് വാങ്ങി കൊടുത്തു എന്നാണ് എ ന്‍സിബി കരുതുന്നത്. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് സംഭാഷണത്തില്‍ ആര്യന് കഞ്ചാവ് എത്തിച്ച് നല്‍കുന്നതിനെ കുറിച്ച് അനന്യ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷം മുമ്പുള്ള ചാറ്റാണിതെന്നും, സിഗരറ്റിനെ കുറിച്ചാണ് സംസാരിച്ചതെന്നും അനന്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+