രാജ്‌നാഥ് സിംഗ് മോദിയുടെ അടിമയെന്ന് കോണ്‍ഗ്രസ്
ഗോണ്ട: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ വാചാടോപം തുടരുന്നു. ആര്‍ എസ് എസിന്റെ ഗുണ്ടയാണ് മോദിയെന്നും മോദിയുടെ അടിമയാണ് ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് എന്നുമാണ് കോണ്‍ഗ്രസ് നേതാവായ ബേനി പ്രസാദ് വര്‍മയാണ് വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്നിരിക്കുന്നത്. വിവാദ പ്രസ്താവനകളെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആര്‍ എസ് എസും ബി ജെ പിയും കാരണമാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. ആര്‍ എസ് എസിന്റെ ഗുണ്ടയാണ് നരേന്ദ്ര മോദി. ആര്‍ എസ് എസും ബി ജെ പിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദിയുടെ കൈകളിലാണ്. ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് മോദിയുടെ അടിമയാണ്. മുതിര്‍ന്ന നേതാക്കളെ ബി ജെ പി അപമാനിക്കുകയാണ് ചെയ്യുന്നത് - ബേനി പ്രസാദ് പറഞ്ഞു.

ഫാസിസ്റ്റ് പാര്‍ട്ടിയാണ് ബി ജെ പി. ഞങ്ങളുടെ പാര്‍ട്ടി ഒരിക്കലും മുതിര്‍ന്ന നേതാക്കളെ അപമാനിച്ചിട്ടില്ല. മറ്റൊരു പാര്‍ട്ടിയും സീനിയര്‍ നേതാക്കളെ ഇത്രയധികം അമപമാനിച്ചിട്ടില്ല. ബി ജെ പി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണ്. രാജ്യം ഒരിക്കലും ഇത് അംഗീകരിച്ചു കൊടുക്കില്ല. ബേനി പ്രസാദിന്റെ റാലി ഗോണ്ടയില്‍ ട്രാഫിക് ജാമിനും കാരണമായി.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രസ്താനകള്‍ നടത്തിയ ബേനി പ്രസാദ് വര്‍മയ്‌ക്കെതിരെ ഗോണ്ട ജില്ലാ മജിസ്‌ട്രേറ്റ് കേസെടുത്തു. മാദിയെ തുണ്ടം തുണ്ടമായി വെട്ടി നുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹറന്‍പൂരിലെ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയുമായ ഇമ്രാന്‍ മസൂദിനെയാണ് മാര്‍ച്ച് 28ന് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications