മോദിയാണോ അശോക്‌ഗെഹ്ലോട്ടാണോ മികച്ചത്? കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ ബിജെപിയുടെ പ്രചാരണം
ജയ്പൂര്‍: രാജ്യത്ത് കൊറോണ വൈറസ് രോഗം ഗുരുതരമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. ഇത് കൂടാതെ മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കൊറോണ വൈറസ് രോഗം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ലോക്ക്ഡൗണ്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നം ലംഘിക്കുന്നപക്ഷം കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ രാജസ്ഥാനില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റേഷന്‍ വിതരണത്തിനിടെ ഒരാളോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണോ മികച്ചതെന്ന് ചോദിക്കുന്നതായിരുന്നു വീഡിയോ. സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ.

വീഡിയോ
34 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ ബിജെപി ആരോപിക്കുന്നത് പ്രകാരം രാജേന്ദ്ര സിംഗ് ബിദുരി നരേന്ദ്രമോദിയേയും അശോക് ഗെഹ്ലോട്ടിനേയും താരതമ്യപ്പെടുത്തുന്നതാണ്.'നിങ്ങളെ രാത്രി പട്ടിണി കിടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരാണ് മികച്ചത്. നരേന്ദ്രമോദിയോ അശോക്‌ഗെഹ്ലോട്ടോ? ' എന്ന് ബിഗന്‍ മണ്ഡലത്തിലെ എംഎല്‍എ ഒരാളോട് ചോദിക്കുന്നതിന്റെ വീഡിയോ ആയിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ദീപം തെളിയിക്കൂ
പറയൂ ആരാണ് മികച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. 'നിങ്ങള്‍ എന്താണ് പറയാന്‍ പോകുന്നത്- മോദിയെന്നാണോ? അങ്ങനെയാണെങ്കില്‍ പോകൂ... പോയി ദീപം തെളിയിക്കൂ' എന്നും അദ്ദേഹം അവരോട് പറയുന്നുണ്ട്. നേരത്തെ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യപ്പെട്ടികൊണ്ട് രാത്രി വിളക്കുകള്‍ അണച്ച് ടോര്‍ച്ചോ മെഴുകുതിരിയോ ഫ്‌ളാഷ് ലൈറ്റോ തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം.

ബിജെപി
ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഭക്ഷണം ഒരുക്കാന്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങളെ വിളിച്ചുകൂട്ടി അവര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതിനോടൊപ്പം മോദിയാണോ ഗെഹ്ലോട്ടാണോ മികച്ചതെന്ന് ചോദിക്കുന്നു. ഇത് രാജസ്ഥാനെ മാത്രമല്ല, മുഴുവന്‍ രാജ്യത്തെയും ലജ്ജിപ്പിക്കുന്നതാണ്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ്
വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ വീഡിയോ വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും എംഎല്‍എ രംഗത്തെത്തി.സംഭവത്തിന് പിന്നാല്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു.

യാഥാര്‍ത്ഥ്യം
'ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണ്. ഞാന്‍ ജനങ്ങളോട് ചോദിച്ചത് ആരാണ് മികച്ചത്-വിളക്ക് കത്തിക്കുന്നവരാണോ പാവപ്പെട്ടവര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ ആണോയെന്നതാണ്. . എന്നാല്‍ അവിടെയുണ്ടായിരുന്ന ബിജെപിയെ പിന്തുണക്കുന്നവര്‍ മോദിയാണ് മികച്ചതെന്ന് പറയുകയായിരുന്നു. പിന്നാലെ താന്‍ അവരോട് 'നല്ലത്; എങ്കില്‍ വിളക്ക് തെളിയിക്കൂ' വെന്ന് മറുപടി നല്‍കി. കോണ്‍ഗ്രസ് എംപി പ്രതികരിച്ചു.

സാബിത് പത്ര
സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ടാഗ് ചെയ്ത് കൊണ്ട് ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. ' പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, രണ്ട് ദിവസങ്ങള്‍ മുന്‍പ് കൊറോണയെ തന്ത്രപരമായി നേരിടാമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിമാരോടുള്ള നിങ്ങളുടെ നിര്‍ദേശം ഇതാണോ? മോദിയെ വെറുക്കുന്നവര്‍ക്ക് മാത്രം റേഷന്‍ വിതരണം ചെയ്യാമാണോ? കൊറോണയെ പ്രതിരോദിക്കാന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച എന്തൊരു നാണം കെട്ട രീതിയാണിത്' സാബിത് പത്രപറഞ്ഞു.

എംഎല്‍എ
ഇതിന് ബിദുരി എംഎല്‍എയായിരുന്നു മറുപടി നല്‍കിയത്. സാംബിത് പത്ര യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടതുണ്ട്. അവര്‍ക്ക് മോദിജിയെ പുകഴ്ത്താം. ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെ പുകഴ്ത്തുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.












Click it and Unblock the Notifications