Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സ്വച്ഛ് ഭാരതത്തിലേക്ക് പണമൊഴുക്ക്

ദില്ലി: ശുചിത്വഭാരതം എന്ന മോദിയുടെ പദ്ധതിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്ന് വന്‍ പണമൊഴുക്ക്. സ്‌കൂളുകളില്‍ മൂത്രപ്പുരകളും കക്കൂസുകളും നിര്‍മിച്ച് നല്‍കാന്‍ കോര്‍പ്പറേറ്റുകള്‍ മുന്നോട്ട് വരണം എന്ന മോദിയുടെ ആഹ്വാനം ഫലം കണ്ടു എന്ന് സാരം.

ഇരുനൂറു കോടിയിലധികം രൂപയാണ് സ്വച്ഛ് ഭാരത് പദ്ധതിയിലേക്ക് ഇതിനകം തന്നെ എത്തിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും(ടിസിഎസ്) ഭാരതി എന്റര്‍പ്രൈസസും നൂറ് കോടി രൂപ വീതമാണ് സ്‌കൂളുകളില്‍ മൂത്രപ്പുരകളും കക്കൂസുകളും നിര്‍മിക്കനായി മാറ്റിവച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായിട്ടാണിത്.

Narendra Modi

തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു നരേന്ദ്ര മോദി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. ആ ദിവസം തന്നെ രണ്ട് കോടി രൂപയുടെ പ്രഖ്യാപനവുമായി ഓറിയന്റര്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ 200 കക്കൂസുകള്‍ നിര്‍മിച്ചുനല്‍കും എന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്താകമാനമുള്ള 10,000 സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ ആരോഗ്യ ശുചിത്വ സംരക്ഷണമാണ് ടിസിഎസിന്റെ വാഗ്ദാനം. ഇതിനായി 100 കോടി രൂപയാണ് ഇവര്‍ മാറ്റി വക്കുന്നത്.

പഞ്ചാബിലെ ഗ്രാമീണ മേഖലയില്‍ ആരോഗ്യ ശുചിത്വ പദ്ധതിയുമായാണ് ഭാരതി എന്റര്‍പ്രൈസസ് എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലുധിയാന ജില്ല തന്നെ ഇവര്‍ ദത്തെടുക്കും. മൂന്ന് വര്‍ഷത്തേക്ക് കക്കൂസുകള്‍ നിര്‍മിക്കാന്‍ 100 കോടി രൂപയാണ് ഭാരതി എന്‍റര്‍പ്രൈസസ് വകയിരുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+