കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായകന്‍ മുഹമ്മദ് റാഫിക്ക് സിനിമാ ഡയലോഗില്‍ പരിഹാസം; മകന്‍ കോടതിയിലേക്ക്

മുഹമ്മദ് റഫി പാടുകയല്ല, കരയുകയാണ് എന്ന് സിനിമയില്‍ നായിക അനുഷ്‌ക ശര്‍മ രണ്‍ബീര്‍ കപൂറിനോട് പറയുന്ന ഡയലോഗാണ് റഫി കുടുംബത്തെ ചൊടിപ്പിച്ചത്.

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അടുത്തിടെ പുറത്തിറങ്ങിയ യേ ദില്‍ ഹേ മുഷ്‌ക്കില്‍ എന്ന ബോളിവുഡ് സിനിമയില്‍ പിതാവിനെ പരിഹസിക്കുന്നുണ്ടെന്നുകാട്ടി വിഖ്യാത ഗായകന്‍ മുഹമ്മദ് റഫിയുടെ മകന്‍ നിയമ നടപടിക്കൊരുങ്ങുന്നു. സിനിമയിലെ അധിക്ഷേപത്തിന് മാപ്പു പറയണമെന്ന് ഗായകന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നിയമ നടപടിയിലേക്ക് കടക്കുന്നത്.

മുഹമ്മദ് റഫി പാടുകയല്ല, കരയുകയാണ് എന്ന് സിനിമയില്‍ നായിക അനുഷ്‌ക ശര്‍മ രണ്‍ബീര്‍ കപൂറിനോട് പറയുന്ന ഡയലോഗാണ് റഫി കുടുംബത്തെ ചൊടിപ്പിച്ചത്. ഇത്തരമൊരു ഡയലോഗ് സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ലായിരുന്നെന്നും ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പങ്കജ് നിഹലാനിയെ സമീപിക്കുമെന്നും മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് പറഞ്ഞു.

mohammad-rafi

കരണ്‍ ജോഹറിന്റെ അച്ഛന്‍ യാഷ് ജോഹര്‍ നിര്‍മിച്ച ദോസ്താനയിലെ ഗാനങ്ങള്‍ പാടിയത് റഫിയാണ്. അതുകൊണ്ടുതന്നെ കരണ്‍ ജോഹറില്‍ നിന്നും ഇത്തരമൊരു അപമാനം പ്രതീക്ഷിച്ചിരുന്നില്ല. ഋഷിതുല്യനായ ജീവതം നയിച്ചയാളാണ് പിതാവ്. അദ്ദേഹത്തിനെ ഇന്നേവരെ ആരും അപമാനിച്ചിട്ടില്ലെന്നും ഷാഹിദ് പറഞ്ഞു.

സിനിമയില്‍ ആവശ്യമില്ലാതെയാണ് ഡയലോഗ് തിരുകിക്കയറ്റിയത്. കഥാഗതിയുമായി ഡയലോഗിന് ഒരു ബന്ധവുമില്ല. പ്രണയഗാനങ്ങള്‍ മുതല്‍ ഖവാലി വരെ പാടിയ സമാദരണീയനായ ഒരു ഗായകനാണ് മുഹമ്മദ് റഫി. ഒരുകാലത്ത് ബോളിവുഡിലെ ഒട്ടുമിക്ക നടന്മാര്‍ക്കുവേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ട്. അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്നും ഷാഹിദ് വ്യക്തമാക്കി.

English summary
Mohammad Rafi's Son Legal Action Against Ae Dil Hai Mushkil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X