Get Updates
Get notified of breaking news, exclusive insights, and must-see stories!

അസ്ഹറുദ്ദീന്‍ ഇനി മന്ത്രി; തെലങ്കാന കാബിനറ്റിലെ ഏക ന്യൂനപക്ഷ അംഗം, എളുപ്പവഴി ഒരുക്കി ഹൈക്കമാന്റ്

ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാനയില്‍ മന്ത്രിയാകും. ഒക്ടോബര്‍ 31ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ജുബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഗൗരവമായി കാണുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. 2023ല്‍ അസ്ഹറുദ്ദീന്‍ 16000 വോട്ടുകള്‍ക്ക് തോറ്റ മണ്ഡലമാണ് ജൂബിലി ഹില്‍സ്. സിറ്റിങ് എംഎല്‍എ മഗന്തി ഗോപിനാഥ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ജുബിലി ഹില്‍സ് സീറ്റിനായി അസ്ഹറുദ്ദീന്‍ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നവീന്‍ യാദവിന് സീറ്റ് നല്‍കാനാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തീരുമാനിച്ചത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് അസ്ഹറുദ്ദീന് നല്‍കിയ വാക്ക് പാലിച്ചുകൊണ്ട്, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമായി.

azharuddin minister in telangana-

ജുബിലി ഹില്‍സിലെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നല്‍കണമെന്ന് രേവന്ത് റെഡ്ഡി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മജ്‌ലിസ് പാര്‍ട്ടിയുടെ പിന്തുണയിലൂടെ മണ്ഡലത്തിലെ സാമൂഹിക സമവാക്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഗവര്‍ണര്‍ കോട്ടയില്‍ അസ്ഹറുദ്ദീന് എംഎല്‍സി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍ എംഎല്‍സി പദവിയെക്കുറിച്ച് തനിക്ക് സംശയങ്ങളുണ്ടെന്നു സുപ്രീം കോടതിയില്‍ രണ്ട് എംഎല്‍സിമാരുടെ വിഷയത്തില്‍ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു. എംഎല്‍എയായി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് അസ്ഹറുദ്ദീന്‍ അഭ്യര്‍ഥിച്ചിരുന്നു. പിന്നീടാണ് ഹൈക്കമാന്റ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചതും അസ്ഹറുദ്ദീന്‍ മന്ത്രിയാകുന്നതും.

രേവന്ത് സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗത്തിന് മന്ത്രിസ്ഥാനമില്ലാത്തത് ജുബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിആര്‍എസ് മുഖ്യ വിഷയമാക്കിയിട്ടുണ്ട്. ജുബിലി ഹില്‍സില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. തുടര്‍ന്നാണ് അസ്ഹറുദ്ദീന് മന്ത്രിപദവി നല്‍കാന്‍ ധാരണയായത്. തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി അസ്ഹറുദ്ദീന്‍ കൂടിക്കാഴ്ച നടത്തി.

ന്യൂനപക്ഷ ക്ഷേമം, കായികം എന്നീ വകുപ്പുകള്‍ അസ്ഹറുദ്ദീന് ലഭിക്കുമെന്നാണ് സൂചന. മന്ത്രിയായി ചുമതലയേറ്റ ശേഷം അസ്ഹറുദ്ദീന്‍ ജുബിലി ഹില്‍സില്‍ പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങും. മഗന്തി ഗോപിനാഥിന്റെ ഭാര്യ മഗന്തി സുനിതയെ ആണ് ബിആര്‍എസ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ലങ്കല ദീപക് റെഡ്ഡിയെ വീണ്ടും മല്‍സരിപ്പിക്കുകയാണ് ബിജെപി. കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ അസദുദ്ദീന്‍ ഉവൈസി തീരുമാനിച്ചിട്ടുണ്ട്.

2023ലെ തിരഞ്ഞെടുപ്പില്‍ ഗോപിനാഥിന് 80549 വോട്ടും അസ്ഹറുദ്ദീന് 64212 വോട്ടുമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് 25866 വോട്ട് കിട്ടി. നാലാം സ്ഥാനത്തായിരുന്നു മജ്‌ലിസ് പാര്‍ട്ടി. ഇത്തവണ ഈ പാര്‍ട്ടിയുടെ പിന്തുണ നേടാനായത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+